കണ്ണൂർ: തൊഴിലെടുക്കുന്നവെൻറ അവകാശം കവരാനും ചൂഷണം ചെയ്യാനും പുതിയ തന്ത്രങ്ങളുമായെത്തുന്നവര്‍ക്കെതിരെ കരളുറപ്പോടെ പോരാടാനുള്ള കരുത്തും വീറുമായി തൊഴിലാളികൾ മേയ്ദിനം നാടെങ്ങും ആഘോഷിച്ചു. തൊഴിലാളി-സർവിസ് സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തൊഴിലാളികൾ മേയ്ദിന സ്മരണ പുതുക്കി. സി.െഎ.ടി.യു, എ.െഎ.ടി.യു.സി, വിവിധ സർവിസ് ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ സംയുക്തമായി കണ്ണൂരിൽ മേയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി. സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. പി. മനോഹരൻ അധ്യക്ഷത വഹിച്ചു. താവം ബാലകൃഷ്ണൻ, കെ.കെ. പ്രകാശൻ, മനോജ്കുമാർ, എം.കെ. പ്രേംജിത്ത്, ബി.ജി. ധനഞ്ജയൻ, എ.ടി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഒാേട്ടാ ലേബർ യൂനിയെൻറ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ ഒാേട്ടാറിക്ഷ റാലി നടത്തി. എം. സുരേന്ദ്രൻ സംസാരിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം കോർണറിൽ മേയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി. എഫ്.െഎ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് മോഹൻ സി. മാവേലിക്കര ഉദ്ഘാടനം ചെയ്തു. സ്ഥിരം തൊഴിലാളികൾ എന്ന സംവിധാനത്തെ പൂർണമായി ഇല്ലാതാക്കി താൽക്കാലിക കരാർ തൊഴിലാളികൾ മാത്രമുള്ള തൊഴിലിടങ്ങൾ സൃഷ്ടിക്കാൻ ഭരണകൂടവും കോർപറേറ്റുകളും ചേർന്ന് നടത്തുന്ന ഗൂഢനീക്കങ്ങളെ ചെറുക്കാൻ യോജിച്ച മുന്നേറ്റം വേണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് അഹ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വെൽെഫയർ പാർട്ടി ജില്ല പ്രസിഡൻറ് സൈനുദ്ദീൻ കരിവള്ളൂർ മുഖ്യപ്രഭാഷണം നടത്തി. സ്ക്രാപ് തൊഴിലാളി യൂനിയൻ സംസ്ഥാന പ്രസിഡൻറ് പള്ളിപ്രം പ്രസന്നൻ, അൺ എയ്ഡഡ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂനിയൻ സംസ്ഥാന ജോ. സെക്രട്ടറി ബാവ കൂടാളി, ജില്ല ജനറൽ സെക്രട്ടറി ബെന്നി ഫെർണാണ്ടസ്, മധു കക്കാട്, സാജിദ് കോമത്ത് എന്നിവർ സംസാരിച്ചു. എസ്.ടി.യു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാലിയും പൊതുസമ്മേളനവും നടത്തി. എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ് എം.എ. കരീം ഉദ്ഘാടനം ചെയ്തു. ജില്ല ൈവസ് പ്രസിഡൻറ് കെ. ഉമ്മർ അധ്യക്ഷത വഹിച്ചു. പി. ഹംസ ഹാജി, ടി.കെ. ഹുസൈൻ, കെ.കെ. റഫീഖ് എന്നിവർ സംസാരിച്ചു. ഇന്ത്യൻ നാഷനൽ ലേബർ കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മേയ്ദിന റാലിയും പൊതുസമ്മേളനവും സംസ്ഥാന പ്രസിഡൻറ് എം. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ. അബ്ദുൽ ലത്തീഫ്, കെ.സി. രാമചന്ദ്രൻ, പി.കെ. വേണുഗോപാൽ, പന്ന്യങ്കണ്ടി രാഘവൻ, മഠപ്പുരക്കൽ സുകുമാരൻ, പി. പ്രകാശൻ, വിനോദ് പള്ളിപ്രം എന്നിവർ സംസാരിച്ചു. മയ്യിൽ: സി.െഎ.ടി.യു മയ്യിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ്ദിന റാലി നടത്തി. ടി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുള്ളങ്കണ്ടി ശശിധരൻ, ടി.സി. വിനോദ്കുമാർ, കെ. നാണു എന്നിവർ സംസാരിച്ചു. പാപ്പിനിശ്ശേരിയിൽ കെ. ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗംഗാധരൻ, കോട്ടൂർ ഉത്തമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.