കണ്ണൂർ: വടക്കെ മലബാറിലെ പ്രബല ദൈവസങ്കല്‍പമായ മുത്തപ്പനെക്കുറിച്ച് മേയ് അഞ്ച്, ആറ് തീയതികളില്‍ പയ്യാവൂർ കുന്നത്തൂര്‍പാടിയില്‍ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. മുത്തപ്പന്‍ ആരാധന സൃഷ്ടിച്ച പൂര്‍വകാല സാമൂഹികചലനങ്ങളും വര്‍ത്തമാനകാലത്തെ സാംഗത്യവും പ്രതിപാദിക്കുന്ന പഠനാര്‍ഹമായ പ്രബന്ധങ്ങളാണ് സെമിനാറില്‍ അവതരിപ്പിക്കുക. ഒരു ആരാധനാസങ്കൽപത്തെ മുൻനിർത്തി നടത്തുന്ന സെമിനാർ ഇത്തരത്തിൽ ആദ്യത്തേതാണെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേയ് അഞ്ചിന് രാവിലെ 10ന് ചരിത്രകാരനായ ഡോ. എം.ജി.എസ്. നാരായണന്‍ സെമിനാർ ഉദ്ഘാടനംചെയ്യും. എഴുത്തുകാരനും ഡോക്യുമെൻററി സംവിധായകനുമായ എം.എ. റഹ്മാന്‍ മുഖ്യാതിഥിയാകും. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള സര്‍വകലാശാലകളിലെ ഗവേഷകരും അധ്യാപകരും സ്വതന്ത്രഗവേഷകരും ഗ്രന്ഥകാരന്മാരും ഉള്‍പ്പെടെ 30ഓളംപേർ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വാര്‍ത്തസമ്മേളനത്തില്‍ പുരാലിഖിത ഗവേഷകൻ ഡോ. ടി. പവിത്രൻ, സെമിനാർ സംഘാടകസമിതി ചെയർമാൻ എസ്.കെ. കുഞ്ഞിരാമന്‍ നായനാർ, കൺവീനർ അഡ്വ. വിനോദ് പയ്യട എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.