കൊലപാതകങ്ങൾ അനായാസമാക്കുന്ന കർണാടക സർക്കാറിനെ ജനങ്ങൾ ശിക്ഷിക്കും^-പ്രധാനമന്ത്രി

കൊലപാതകങ്ങൾ അനായാസമാക്കുന്ന കർണാടക സർക്കാറിനെ ജനങ്ങൾ ശിക്ഷിക്കും-പ്രധാനമന്ത്രി മംഗളൂരു: കർണാടകയുടെ പൈതൃകവും വികസനവും തകർത്ത് കൊലപാതകങ്ങൾ അനായാസമാക്കുന്ന കോൺഗ്രസ് സർക്കാറിനെ നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഡുപ്പി എം.ജി.എം ഗ്രൗണ്ടിൽ വൻജനാവലി പങ്കെടുത്ത ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. വ്യവസായം, പ്രൗഢസംസ്കാരം, വിവിധമേഖലകളിലെ വികസന കുതിപ്പുകൾ തുടങ്ങിവയിലൂടെ പെരുമ നേടിയ കർണാടകയുടെ ലോകകേളി ഇപ്പോൾ കൊലപാതകങ്ങളിലാണ്. ''നിങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ചോദ്യംചെയ്തവരെ നിങ്ങൾ കൊന്നു. നിങ്ങളുടെ സർക്കാറിനെ വിമർശിച്ചവരെ നിങ്ങൾ കൊന്നു. നിങ്ങളുടെ ആശയങ്ങളോട് വിയോജിച്ചവരെ കൊന്നു. ജനാധിപത്യത്തിൽ കലാപത്തിനും കൊലപാതകങ്ങൾക്കും എന്തു സാധ്യതയാണുള്ളതെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണം'' -മോദി പറഞ്ഞു. കന്നടയിൽ തുടങ്ങി ഹിന്ദിയിലേക്ക് കടന്നപ്പോൾ പ്രസംഗവിവർത്തകൻ രംഗത്തെത്തി. പരിഭാഷകനെ ഇടക്ക് വിലക്കി മോദി പറഞ്ഞു,- ''എനിക്കും നിങ്ങൾക്കുമിടയിൽ ഭാഷ ഒരു പ്രശ്നമല്ലെന്ന് വൻജനാവലിയുടെ ഭാവവും പ്രതികരണങ്ങളും എന്നോട് വിളിച്ചുപറയുന്നു. എത്രനേരമാണ് നിങ്ങൾ എന്നെ കാത്തും കേട്ടും വെയിലുകൊണ്ടത്? പകരം നിങ്ങൾക്ക് ഞാൻ വികസനം തരാം.'' ഉഡുപ്പി -ചിക്കമഗളൂരു എം.പി ശോഭ കരന്ത്ലാജെ, ദക്ഷിണ കന്നട എം.പി നളിൻകുമാർ കട്ടീൽ, ജയപ്രകാശ് ഹെഗ്ഡെ എന്നിവർ പ്രസംഗിച്ചു. മകന് നിയമസഭ സീറ്റ് നൽകാത്തതിൽ പ്രതിഷേധമുള്ള ബി.ജെ.പി അധ്യക്ഷൻ ബി.എസ്. യദിയൂരപ്പയുടെ അസാന്നിധ്യം ശ്രദ്ധേയമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.