കണ്ണൂർ: ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ ജില്ലയിൽ മലമ്പനി നിവാരണ യജ്ഞത്തിന് തുടക്കമായി. പദ്ധതിയുടെ ജില്ലതല പ്രഖാപനവും ശിൽപശാലയുടെ ഉദ്ഘാടനവും ജില്ല ആസൂത്രണ സമിതി കോൺഫറൻസ ് ഹാളിൽ മേയർ ഇ.പി. ലത നിർവഹിച്ചു. ഒമ്പത് വയസ്സിന് മുകളിലുള്ള കുട്ടികളുടെ ആരോഗ്യവിവരങ്ങൾ ശേഖരിക്കുന്ന ജാഗ്രതോത്സവം പദ്ധതി ചടങ്ങിൽ മേയർ പ്രഖ്യാപിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ജയബാലൻ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. കെ. നാരായണനായ്ക് മുഖ്യപ്രഭാഷണം നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം.പി. സെറീന, കോർപറേഷൻ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. ഇന്ദിര േപ്രമാനന്ദ്, ആന്തൂർ നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ.പി. ശ്യാമള, മട്ടന്നൂർ നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ എം. റോജ, കൗൺസിലർ അഡ്വ. ലിഷ ദീപക്, ദേശീയ ആരോഗ്യ ദൗത്യം ജില്ല േപ്രാഗ്രാം മാനേജർ ഡോ. കെ.വി. ലതീഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എം.പി. ഷാനവാസ്, ജില്ല ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ്, പരിയാരം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ.കെ. ജയശ്രീ, കണ്ണൂർ മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ശാരദ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എം.കെ. ഷാജ് സ്വാഗതവും ജില്ല മലേറിയ ഓഫിസർ ഡോ. കെ.കെ. ഷിനി നന്ദിയും പറഞ്ഞു. ഡോ. എം.കെ. ഷാജ്, പി. സുനിൽദത്തൻ എന്നിവർ ശിൽപശാലയിൽ വിഷയാവതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.