ആവേശമായി കുടുംബശ്രീ കലോത്സവം

കണ്ണൂർ: കുടുംബശ്രീ 20ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലതല കലോത്സവം അരങ്ങിൽ 83 പോയൻറുമായി കണ്ണൂർ താലൂക്ക് കലാകിരീടം ചൂടി. 71 പോയേൻറാടെ ഇരിട്ടി താലൂക്ക് രണ്ടാം സ്ഥാനം നേടി. സി.ഡി.എസ്തലത്തിൽ പെരളശ്ശേരിയും ഉളിക്കലും ഒന്നാംസ്ഥാനം പങ്കിട്ടു. പി.കെ. ശ്രീമതി ടീച്ചർ എം.പി ഉദ്ഘാടനംചെയ്തു. കായികമത്സരങ്ങളിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. ഉളിക്കൽ ഗ്രാമപഞ്ചായത്ത് റണ്ണേഴ്സ്അപ്പും മലപ്പട്ടം ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവുംനേടി. കണ്ണൂർ കോർപറേഷൻ സി.ഡി.എസ് പ്രത്യേക പുരസ്കാരത്തിന് അർഹരായി. വിജയികൾക്കുള്ള സമ്മാനവിതരണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. എ.എൻ. ഷംസീർ എം.എൽ.എ, ധർമടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി സരോജം, ജില്ല മിഷൻ കോഓഡിനേറ്റർ ഡോ. എം. സുർജിത്ത്, കുടുംബശ്രീ സംസ്ഥാന ഗവേണിങ് ബോഡി അംഗം എ.കെ. രമ്യ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ടി.ടി. റംല, വിനീത, എ.കെ. രമ്യ, രമേശൻ, സി.പി. അജിത, പി.കെ. ബിന്ദു, വാസുപ്രദീപ്, അഖിലേഷ് തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ ബാലസഭ ൈത്രമാസിക അപ്പൂപ്പൻതാടി എ.കെ. രമ്യ പ്രകാശനംചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.