പൊലീസി​നെ ആക്രമിച്ച്​ രക്ഷപ്പെട്ട പിടികിട്ടാപ്പുള്ളിയെ പിടികൂടി

കാഞ്ഞങ്ങാട്: പൊലീസിനെ ആക്രമിച്ചതും ബലാത്സംഗവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ബേക്കൽ പൊലീസ് അറസ്റ്റ്ചെയ്തു. മാങ്ങാട് കൂളിക്കുന്നിലെ മുഹമ്മദ് ദില്‍ഷാദിനെയാണ് (34) എ.എസ്.പി വിശ്വനാഥി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുണിയയിലെ താമസസ്ഥലത്ത് ഒളിവിൽ കഴിയുന്നതിനിടെ പിടികൂടിയത്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ദില്‍ഷാദ് കൂളിക്കുന്നിലെ വീട്ടിലെത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏപ്രിൽ രണ്ടിന് രാത്രി ബേക്കല്‍ എസ്‌.ഐ കെ.വി. ഉമേശനും സംഘവും വീട് വളഞ്ഞപ്പോള്‍ ഇയാൾ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. പൊലീസ് ഡ്രൈവര്‍ സുരേഷിന് തലക്ക് കല്ലുകൊണ്ടിടിയേറ്റ് പരിക്കേറ്റിരുന്നു. സംഭവത്തിനുശേഷം വീണ്ടും ഒളിവിൽപോയ ഇയാൾ കുണിയയിലെ ക്വാര്‍ട്ടേഴ്‌സിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവിടെയെത്തിയത്. 2009ല്‍ മാങ്ങാെട്ട യുവതിയെ ബലാത്സംഗംചെയ്ത കേസിലും 2010ല്‍ രണ്ട് കവര്‍ച്ചക്കേസുകളിലും 2005ലെ മറ്റൊരു മോഷണക്കേസിലും പ്രതിയാണ് ദില്‍ഷാദ്. ഹോസ്ദുര്‍ഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി ഇയാളെ റിമാൻഡ്ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.