ആഴക്കടലിൽ തകരാറിലായ ബോട്ടിലെ 12 തൊഴിലാളികളെ രക്ഷപ്പെടുത്തി

നീലേശ്വരം: നാലുദിവസം കടലിൽ മരണഭയത്തോടെ കഴിഞ്ഞവർ ഒടുവിൽ ജീവിതത്തി​െൻറ കരയിൽ. ബോട്ടിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ യന്ത്രത്തകരാർ മൂലം കടലിൽ അകപ്പെട്ട 12 മത്സ്യത്തൊഴിലാളികളെ അഴിത്തല തീരദേശ പൊലീസും ഫിഷറീസ് വകുപ്പി​െൻറ കീഴിലുള്ള െറസ്ക്യൂ ബോട്ട് ജീവനക്കാരും ചേർന്നാണ് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. ഏപ്രിൽ 26ന് കർണാടകയിലെ മലപ്പയിൽനിന്നാണ് മത്സ്യ ബന്ധനത്തിനായി ബോട്ടിൽ പുറപ്പെട്ടത്. 28ന് രാത്രി ബോട്ടിലെ യന്ത്രം തകരാറിലായി. തുടർന്ന് നാലുദിവസം ദിശയറിയാതെ കാറ്റിലും തിരമാലകളിലുംപെട്ട് ബോട്ട് ഒഴുകി നടന്നു. തൈക്കടപ്പുറം അഴിത്തല അഴിമുഖത്തുനിന്ന് 90 കി. മീറ്റർ അകലെ െറസ്ക്യൂ ബോട്ട് ജീവനക്കാർ 18 മണിക്കൂർ സഞ്ചരിച്ചാണ് മത്സ്യബന്ധന ബോട്ടിനെ കണ്ടെത്തി കരക്കെത്തിച്ചത്. ബോട്ടിലെ തൊഴിലാളികളായ മുത്തപ്പൻ (30), ജാൻ എഡിസൺ (31), സുരേഷ് (21), ബെപ്പസൻ (21), ബേബി ജോൺ (37), ആൽബർട്ട് (64), ജയപാലൻ (42), സിജിൻ ദാസ് (19), ബല്ലാർ മിൻ (40), സുനിൽ (37), ജോൺസൺ (48), ജോബി (32) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. എറണാകുളം സ്വദേശി കെ.എസ്. ഹുസൈ​െൻറ ഉടമസ്ഥതയിലുള്ള അൽഅമീൻ ബോട്ടാണ് തകരാറിലായത്. തീരദേശ പൊലീസ് സി.ഐ നന്ദകുമാർ, കാസർകോട് ഫിഷസീസ് അസി. ഡയറക്ടർ പി.വി. സതീശൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചു. തീരദേശ സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണി, രാജൻ, ഫിഷറീസ് െറസ്ക്യൂ ഗാർഡ് പി. മനു, അഴിത്തല ധനീഷ്, അഴിത്തല ബോട്ട്ഡ്രൈവർമാരായ നാരായണൻ, കണ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.