തുരുത്തിയില്‍ വളവും തിരിവും ഇല്ലാതെ ദേശീയപാത വികസിപ്പിക്കണം -^സതീശൻ പാച്ചേനി

തുരുത്തിയില്‍ വളവും തിരിവും ഇല്ലാതെ ദേശീയപാത വികസിപ്പിക്കണം --സതീശൻ പാച്ചേനി പാപ്പിനിശ്ശേരി: ആർക്കുവേണ്ടിയാണ് പുതിയ വളവുകള്‍ ഉണ്ടാക്കി ദേശീയപാത ബൈപാസ് നിർമിക്കാൻ ശ്രമിക്കുന്നെതന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ചോദിച്ചു. തുരുത്തിയിൽ കുടിൽകെട്ടി സമരം നടത്തുന്നവരെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളവുകള്‍ നേരെയാക്കിയാല്‍ വീടുകളൊന്നും ഒഴിപ്പിക്കേണ്ടതില്ലെന്നിരിക്കെ എന്തിനാണ് ഇരുപത്തിയഞ്ചോളം പാവപ്പെട്ട ദലിതരുടെ വീടുകളും അവർ ജനിച്ചുവളർന്ന പ്രദേശവും തട്ടിയെടുത്ത് വികസനം നടപ്പാക്കാൻ വാശിപിടിക്കുന്നതെന്ന് സതീശൻ പാച്ചേനി ചോദിച്ചു. തുരുത്തിയിലെ ദലിത്‌ വിഭാഗത്തി​െൻറ പ്രശ്നം സർക്കാര്‍ അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.പി. മുരളി, അജിത്ത് മാട്ടൂൽ, കാട്ടാമ്പള്ളി രാമചന്ദ്രൻ, ബാലകൃഷ്ണൻ മാസ്റ്റർ, എം.പി. വേലായുധൻ, ടി.കെ. അജിത്ത്, വസന്ത, ദാമോദരൻ കൊയിേലരിയൻ തുടങ്ങിയവർ സംസാരിച്ചു. ചന്ദ്രഭാനു അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് പി. ചന്ദ്രൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.