കണ്ണൂർ: ഫോേട്ടാ, വിഡിയോഗ്രഫി മേഖലയിൽ ജോലിചെയ്യുന്ന സർക്കാർ അംഗീകൃത തൊഴിലാളികൾക്ക് തൊഴിൽ കാർഡും ഇ.എസ്.െഎയും അനുവദിക്കണമെന്ന് കേരള ഫോേട്ടാഗ്രാഫേഴ്സ് ആൻഡ് വിഡിയോഗ്രാഫേഴ്സ് യൂനിയൻ (സി.െഎ.ടി.യു) ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. ഫോേട്ടാ, വിഡിയോഗ്രഫി ഉൽപന്നങ്ങൾക്കും അനുബന്ധ സാധനങ്ങൾക്കും അശാസ്ത്രീയ രീതിയിൽ ചുമത്തിയ ജി.എസ്.ടി പുനഃപരിശോധിക്കുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക, പെട്രോളിയം ഉൽപന്നങ്ങൾക്ക് അനിയന്ത്രിതമായി വിലകയറ്റുന്ന കുത്തകകളെ കേന്ദ്ര സർക്കാർ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സി.െഎ.ടി.യു ജില്ല വൈസ് പ്രസിഡൻറ് അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. ശരീഫ് ഇൗസ അധ്യക്ഷത വഹിച്ചു. മോഹനൻ മുള്ളിക്കൽ, സുേരഷ്, രതീഷ് കോട്ടക്കുന്നുമ്മൽ, കെ.വി. സജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.