എടക്കാട്: യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ബൈപാസ് റോഡിലെ പരേതനായ മമ്മൂട്ടിയുടെയും എടക്കാട് അരേച്ചങ്കിയിൽ സെക്കീനയുടെയും മകൻ ഉനൈസിനെയാണ് (32) വീട്ടിനകത്ത് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. എടക്കാെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ്. ബുധനാഴ്ച വൈകീട്ട് മൂന്നുമണിക്കാണ് സംഭവം. ഉനൈസ് കിടന്നുറങ്ങുകയായിരുന്ന മുറിയുടെ വാതിൽ ഉമ്മ തുറന്നുനോക്കിയപ്പോഴാണ് കട്ടിലിൽനിന്ന് താഴെ വീണുകിടക്കുന്നതായി കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് എടക്കാട് പൊലീസ് സ്ഥലത്തെത്തി. മരണത്തിലെ ദുരൂഹത നീക്കുന്നതിന് ഫോറൻസിക് യൂനിറ്റ്, ഡോഗ്സ്ക്വാഡ്, വിരലടയാളവിദഗ്ധർ എന്നിവരും സ്ഥലത്തെത്തി. പൊലീസ്നായ് യുവാവിെൻറ മൃതദേഹത്തിനരികിൽനിന്ന് എടക്കാട് ബസാർവഴി ഒരു കിലോമീറ്ററോളം ഓടി തിരിച്ചെത്തുകയായിരുന്നു. യുവാവിന് മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ളതായി പറയപ്പെടുന്നു. പുറത്തുനിന്ന് ഏതുസമയവും വന്നുപോകാൻ പാകത്തിൽ പുറമെ വാതിലുള്ള മുറിയിലാണ് ഉനൈസ് താമസിക്കുന്നത്. അതുകാരണം ഉനൈസ് എപ്പോഴാണ് വരുന്നതെന്നും പോകുന്നതെന്നും വീട്ടുകാർക്കറിയുകയുമില്ല. മയക്കുമരുന്ന് ഇടപാടിനെ തുടർന്ന് യുവാവിനെ പലതവണ പൊലീസ് താക്കീത് നൽകിയിരുന്നു. വിവരമറിഞ്ഞ് നൂറുകണക്കിനാളുകൾ എടക്കാെട്ട വീട്ടിലെത്തി. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരീഷൻ ഉൾപ്പെടെ പ്രദേശത്തെ മറ്റു പൊതുപ്രവർത്തകരും വീട്ടിലെത്തി. ഭാര്യ: ബദറുന്നിസ. മക്കൾ: മുഹമ്മദ് റിഷ്നിദ്, റഷാദ് (ഇരുവരും എടക്കാട് മണപ്പുറം യു.പി സ്കൂളിലെ വിദ്യാർഥികൾ), ഇസ്ഹാഖ് (നാല്), ഹുസൈനലി (രണ്ട്). സഹോദരങ്ങൾ: നവാസ്, നിയാസ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഖബറടക്കം വ്യാഴാഴ്ച എടക്കാട് മണപ്പുറം പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.