ഹോംനഴ്​സായി ജോലിക്കെത്തി ആറ്​ പവൻ കവർന്നതായി കേസ്​

കാഞ്ഞങ്ങാട്: ഹോംനഴ്സായി ജോലിചെയ്തിരുന്ന വീട്ടിൽനിന്ന് ആറ് പവൻ ആഭരണങ്ങൾ കവർന്നുവെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കൊടക്കാട് വെള്ളച്ചാലിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി നാഗരാജിനെതിരെയാണ് കേസ്. കാഞ്ഞങ്ങാട് കുശാല്‍നഗറിലെ കരുണാകര‍​െൻറ വീട്ടിലാണ് മോഷണം നടന്നതായി പറയുന്നത്. തനിച്ച് താമസിക്കുന്ന കരുണാകരനെ പരിചരിക്കാൻ ഹോംനഴ്‌സായി ജോലിചെയ്യുകയായിരുന്ന നാഗരാജ്, കഴിഞ്ഞ ദിവസം രാവിലെ മരുന്ന് വാങ്ങാൻ ടൗണിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയി ഏറെനേരം കഴിഞ്ഞും തിരികെ വരാഞ്ഞതിനാൽ സംശയംതോന്നി അലമാര പരിശോധിച്ചപ്പോഴാണ് 1,30,000 രൂപ വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയതെന്ന് പരാതിയിൽ പറയുന്നു. കരുണാകര​െൻറ സഹോദരൻ ബല്ല നിട്ടടുക്കത്ത് താമസിക്കുന്ന ഗംഗാധരനാണ് ഹോസ്ദുര്‍ഗ് പൊലീസിൽ പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.