എൻ.ആർ.ഇ ഇലക്​ട്രോണിക്​സ്​ മഞ്ചേരി ഷോറൂം ഉദ്​ഘാടനംചെയ്​തു

മഞ്ചേരി: എൻ.ആർ.ഇ ഇലക്ട്രോണിക്സി​െൻറ പുതിയ ഷോറൂം മഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു. പാണ്ടിക്കാട് റോഡിൽ സി.എച്ച് ബൈപാസ് ജങ്ഷനിലാണ് മെഗാ െഹെപ്പർമാർക്കറ്റ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ഒാഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 2000 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്കെല്ലാം പ്രത്യേക സമ്മാനം നൽകും. കൂടാതെ വിസിറ്റ് ആൻഡ് വിൻ ഒാഫറിൽ ഉദ്ഘാടനദിവസം ഒാരോ മണിക്കൂർ ഇടവിട്ട് നറുക്കെടുപ്പിലൂടെ എൽ.ഇ.ഡി ടി.വി സമ്മാനമായി നൽകി. ആഗോള ബ്രാൻഡുകളും വിലക്കുറവും ഗുണമേന്മയും ഏറ്റവും വലിയ സെലക്ഷനും വിൽപനാനന്തര സേവനവും ഉപഭോക്താക്കളുടെ ഷോപ്പിങ്ങിന് പുതിയ മാനങ്ങൾ നൽകുമെന്ന് സാരഥികളായ കെ. മൊയ്തീൻകുട്ടി, പി. ഷാജി എന്നിവർ അറിയിച്ചു. ഇടനിലക്കാരില്ലാതെ ഫാക്ടറിയിൽനിന്ന് ഉൽപന്നങ്ങൾ നേരിട്ട് പർച്ചേസ് ചെയ്യുന്നതിനാലും ലാഭവിഹിതം പങ്കുവെക്കേണ്ടതില്ലാത്തതിനാലും കമ്പനി ഡിസ്കൗണ്ടുകൾ നേരിട്ട് ഉപഭോക്താക്കൾക്ക് നൽകുന്നു. അതുകൊണ്ടാണ് ഇത്രയും ഡിസ്കൗണ്ട് നൽകാൻ എൻ.ആർ.ഇക്ക് കഴിയുന്നതെന്നും അവർ പറഞ്ഞു. മഞ്ചേരി കൂടാതെ തിരൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലാണ് എൻ.ആർ.ഇയുടെ മറ്റു ഷോറൂമുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.