രണ്ട് റോഡുകളുടെ നവീകരണത്തിന് ഭരണാനുമതി

ഇരിട്ടി. പേരാവൂർ നിയോജക മണ്ഡലത്തിലെ രണ്ട് ് റോഡുകളുടെ നവീകരണത്തിന് 6.40കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണിജോസഫ് എം.എൽ.എ.അറിയിച്ചു. അയ്യംകുന്ന് പഞ്ചായത്തിലെ പുല്ലമ്പാറതട്ട്–ചരൾ–മൂന്നാംകുറ്റി–വള്ളിത്തോട് റോഡ് ആറരകിലോമിറ്റർ നവീകരണത്തിന്5.40 കോടി രൂപയും കണ്ണിച്ചാർ പഞ്ചായത്തിലെ കണ്ണിച്ചാർ–അണുങ്ങോട്–മടപ്പുരച്ചാൽ റോഡ് നവീകരണത്തിന് ഒരു കോടിരൂപയുടെയും പ്രവൃത്തിക്കാണ് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.