മുസ്​ലിം യൂത്ത്‌ ലീഗ് യുവജനയാത്ര പ്രഖ്യാപനം നാളെ

കണ്ണൂര്‍: സമകാലികവിഷയങ്ങള്‍ ഉയര്‍ത്തി മുസ്ലിം യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റി കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് സംഘടിപ്പിക്കുന്ന യുവജനയാത്രയുടെ പ്രഖ്യാപനം വെള്ളിയാഴ്ച വൈകീട്ട് 3.30ന് സ്റ്റേഡിയം കോര്‍ണറില്‍ നടക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനം നിര്‍വഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യൂത്ത്‌ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യാത്രയുടെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിക്കും. അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, പി.കെ.കെ. ബാവ, നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ. എം.കെ. മുനീര്‍, കെ.എം. ഷാജി എം.എല്‍.എ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. ഒരുമാസം നീളുന്ന യുവജനയാത്ര കാസര്‍കോട്ടുനിന്ന് തുടങ്ങി 600 കി.മീറ്റര്‍ സഞ്ചരിച്ചാണ് തിരുവനന്തപുരത്ത് സമാപിക്കുക. യാത്രയുടെ വിശദാംശങ്ങള്‍ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങള്‍ തുറന്നുകാട്ടുന്നതാകും യുവജനയാത്രയെന്ന് യൂത്ത്‌ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, മുസ്ലിം യൂത്ത്‌ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. സുബൈര്‍, ജില്ല പ്രസിഡൻറ് പി.വി. ഇബ്രാഹീം, ജനറല്‍ സെക്രട്ടറി സമീര്‍ പറമ്പത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.