ലോട്ടറി വിൽപനക്കാരനെ ആക്രമിച്ച രണ്ടുപേർക്കെതിരെ കേസ്

പയ്യന്നൂർ: ലോട്ടറി വിൽപനക്കാരനെ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. അന്നൂർ സ്വദേശിയായ പി.വി.രാജഗോപാലിനെയാണ് (59) ആക്രമിച്ചത്. ഈ മാസം 25ന് രാവിലെ പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രി റോഡിൽ വെച്ചാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. രാജഗോപാലി​െൻറ പരാതിയിൽ അയൽവാസിയായ അക്ഷയ്, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.