ബി.ജെ.പി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്​: മൂന്നു സി.പി.എം പ്രവർത്തകർക്ക് തടവും പിഴയും

തലശ്ശേരി: ബി.ജെ.പി പ്രവർത്തകൻ പൊയിലൂരിലെ പാറയുള്ളതിൽ ദിനേശനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്നു സി.പി.എം പ്രവർത്തകർക്ക് ഏഴു വർഷം കഠിനതടവും 30,000 രൂപ വീതം പിഴയും. വിളക്കോട്ടൂരിലെ പ്രഷ്യസ് കിരൺ, കരുവള്ളിയിൽ വിജിത്ത്, പുത്തൻപുരയിൽ അനൂപ് എന്ന മനു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണമെന്ന് തലശ്ശേരി പ്രിൻസിപ്പൽ അസി. സെഷൻസ് ജഡ്ജി അനിൽകുമാർ വിധിപ്രസ്താവനയിൽ പറഞ്ഞു. നാലു പ്രതികളുള്ള കേസിൽ മൂന്നാം പ്രതി കനകൻ വിചാരണവേളയിൽ ഹാജരായില്ല. പ്രതിക്കെതിരെയുള്ള കേസ് പിന്നീട് പരിഗണിക്കും. 2008 മാർച്ച് ആറിന് രാത്രി പത്തരക്ക് വീട്ടിൽ അതിക്രമിച്ചുകയറി വെട്ടി പരിക്കേൽപിച്ചെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക്‌ പ്രോസിക്യൂട്ടർ സി.കെ. രാമചന്ദ്രൻ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.