ഡോ. പി.ടി. രവീന്ദ്രൻ കണ്ണൂർ സർവകലാശാലയുടെ പുതിയ പി.വി.സി

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പുതിയ പ്രോ-വൈസ് ചാൻസലറായി സർവകലാശാലയുടെ പാലയാട് കാമ്പസിലെ മാനേജ്മ​െൻറ് സ്റ്റഡീസ് വകുപ്പ് മേധാവി ഡോ. പി.ടി. രവീന്ദ്രനെ നിയമിച്ചു. ചൊവ്വാഴ്ച ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായി പി.വി.സി സ്ഥാനത്ത് തുടരുന്നുെവന്നതിനെ തുടർന്ന് തിങ്കളാഴ്ച ടി. അശോകനെ പി.വി.സി സ്ഥാനത്തുനിന്ന് ഗവർണർ നീക്കിയിരുന്നു. ഇതേതുടർന്നാണ് ചൊവ്വാഴ്ച അടിയന്തരമായി സിൻഡിക്കേറ്റ് യോഗം ചേർന്നത്. യോഗത്തിൽ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനാണ് പി.വി.സി സ്ഥാനത്തേക്ക് സിൻഡിക്കേറ്റ് അംഗം കൂടിയായ പി.ടി. രവീന്ദ്ര​െൻറ പേര് നിർദേശിച്ചത്. 2003ലാണ് ഡോ. പി.ടി. രവീന്ദ്രൻ സർവകലാശാല പ്രഫസറായി നിയമിതനാകുന്നത്. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഒന്നാം റാേങ്കാടെ എം.കോം ബിരുദം നേടിയ പി.ടി. രവീന്ദ്രൻ മദ്രാസ് സർവകലാശാലയിൽനിന്ന് എം.ഫിലും കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ബിസിനസ് മാനേജ്മ​െൻറിൽ പിഎച്ച്.ഡിയും നേടി. അളഗപ്പ സർവകലാശാലയിൽനിന്ന് എം.ബി.എ ബിരുദവും നേടിയിട്ടുണ്ട്. 2003 മുതൽ 2017വരെ േകാമേഴ്സ്, മാനേജ്മ​െൻറ് ബോർഡ് ഒാഫ് സ്റ്റഡീസ് ചെയർമാനായിരുന്നു. നിലവിൽ കണ്ണൂർ സർവകലാശാലയിൽ േകാമേഴ്സ് ആൻഡ് മാനേജ്മ​െൻറ് സ്റ്റഡീസ് ഡീൻ, യു.ജി.സിയുടെ ഹ്യൂമൻ റിസോഴ്സ് സ​െൻറർ ഡയറക്ടർ, കണ്ണൂർ സർവകലാശാലാ ഇൻറർനാഷനൽ അക്കാദമിക് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.