കണ്ണൂർ: കീഴാറ്റൂർ ബൈപാസിനെതിരെ സമരം നയിക്കുന്ന ബി.ജെ.പി നേതാക്കൾ കണ്ണൂർ ബൈപാസ് വയലിലൂടെ വേണമെന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ച് വിശദീകരിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ. ചാല മുതൽ വളപട്ടണംവരെയുള്ള കണ്ണൂർ ബൈപാസിൽ വാരം കടാേങ്കാട് ഭാഗത്ത് 85 വീടുകള്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞാണ് വലിയന്നൂര്‍ വയല്‍വഴിയുള്ള ബദല്‍ അലൈൻമെൻറ് വേണമെന്ന് 2015 ഏപ്രില്‍ 29ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് നൽകിയ നിവേദനത്തിൽ ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇതിെൻറ അടിസ്ഥാനത്തില്‍ നിലവില്‍ വയല്‍വഴിയുള്ള അലൈൻമെൻറാണ് ദേശീയപാതാ വികസന അതോറിറ്റി അംഗീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ നിലപാട് തളിപ്പറമ്പ് ബൈപാസ് വിരുദ്ധ സമരത്തിെൻറ അടിസ്ഥാനത്തില്‍ മാറ്റിയിട്ടുണ്ടോയെന്ന് അറിയണം. കാപട്യത്തിെൻറ രാഷ്ട്രീയം ഇനിയെങ്കിലും ബി.ജെ.പി ഉപേക്ഷിക്കണം. നാടിെൻറ വികസനകാര്യത്തില്‍ മുഖ്യ രാഷ്്ട്രീയപാര്‍ട്ടികള്‍ സമവായം ഉണ്ടാക്കിയതിെൻറ അടിസ്ഥാനത്തിലാണ് ദേശീയപാത 45 മീറ്ററാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരുന്നത്. ഇതിനെ തുരങ്കംവെക്കാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനെതിരെ അവരുടെ അണികളിൽ പ്രതിഷേധമുണ്ട്. അതുകൊണ്ടാണ് സുധീരനൊഴിച്ച് മറ്റൊരു കോണ്‍ഗ്രസ് നേതാവും ബൈപാസ് വിരുദ്ധ സമരത്തില്‍ അണിനിരക്കാതിരുന്നതെന്നും പി. ജയരാജൻ പറഞ്ഞു. ------------- കീഴാറ്റൂരിലും കണ്ണൂരിലും നിലപാട് ഒന്നുതന്നെ -ബി.െജ.പി കണ്ണൂർ: കീഴാറ്റൂർ ബൈപാസിെൻറ കാര്യത്തിലും കണ്ണൂർ ബൈപാസിെൻറ കാര്യത്തിലും ബി.ജെ.പിക്ക് ഒരേ നിലപാടാണെന്നും അതിൽ വൈരുധ്യമില്ലെന്നും ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ. കൃഷ്ണദാസ്. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജെൻറ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കീഴാറ്റൂരിൽ വയൽ സംരക്ഷിക്കണമെന്ന ആവശ്യം ജനങ്ങൾ ഉന്നയിച്ചപ്പോൾ ബദൽ അലൈൻമെൻറ് പരിഗണിക്കണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടത്. കണ്ണൂർ ബൈപാസിെൻറ കാര്യത്തിലും അതുതന്നെയാണ് ഉണ്ടായത്. വരം കടാേങ്കാട് ഭാഗത്ത് 85 വീടുകളും േക്ഷത്രവും ക്രിസ്ത്യൻ പള്ളിയും പോകുമെന്നും അത് ഒഴിവാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. അത് പരിഗണിച്ച് ബദൽമാർഗം തേടണമെന്നാണ് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടത്. ഏതെങ്കിലും വയലിലൂടെ കണ്ണൂർ ബൈപാസ് നിർമിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി. കീഴാറ്റൂരിൽ ബൈപാസുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും നിർത്തിവെച്ച് കർഷകരും രാഷ്ട്രീയ പാർട്ടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചക്കു തയാറാവണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഡൽഹിയിലേക്കല്ല, കീഴാറ്റൂരിലേക്കാണ് മുഖ്യമന്ത്രി വരേണ്ടത്. പ്രശ്നം പരിഹരിക്കുന്നതിനുപകരം പിണറായി ഒളിച്ചോടുകയാണ്. എന്തുകൊണ്ടാണ് ജനങ്ങളെ ഭയപ്പെടുന്നത്? സ്വന്തം ജില്ലയിൽ നാലര കിലോമീറ്റർ റോഡ് പ്രശ്നം പരിഹരിക്കാനാവാത്ത പിണറായിക്ക് മുഖ്യമന്ത്രിക്കസേരയിലിരിക്കാൻ ധാർമികാവകാശമില്ല. മുഖ്യമന്ത്രിയുടെ കഴിവില്ലായ്മയാണ് കീഴാറ്റൂരിൽ പ്രശ്നം വഷളാക്കിയത്. സി.പി.എമ്മിന് കീഴാറ്റൂരിൽ കച്ചവട താൽപര്യമാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. രണ്ടു വർഷത്തിനുള്ളിൽ തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും നടന്ന കുന്നുകളുടെ കൈമാറ്റത്തെ കുറിച്ച് സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.