കണ്ണൂർ: ഓഖി ദുരിതാശ്വാസനിധിയിലേക്ക് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി സമാഹരിച്ച ഫണ്ട് കൈമാറി. ഫണ്ടിലേക്ക് ജില്ലയിലെ റേഷൻ വ്യാപാരികളിൽനിന്ന് സമാഹരിച്ച തുകയാണ് സംസ്ഥാന സെക്രട്ടറി കെ. പവിത്രൻ ജില്ല കലക്ടർ മിർ മുഹമ്മദലിക്ക് കൈമാറിയത്. ജില്ല സപ്ലൈ ഓഫിസർ പി.വി. രമേശൻ, തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസർ ബാബു ജോസഫ്, അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ. സുരേശൻ, എം.വി. രാഘവൻ, പി. ഭാർഗവൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.