അധ്യാപക വിദ്യാർഥികളുടെ ഇംഗ്ലീഷ്​ ​പ്രാവീണ്യം അളക്കാൻ അമേരിക്കൻ അധ്യാപകരെത്തി

കണ്ണൂർ: അധ്യാപക വിദ്യാർഥികൾക്ക് ഇംഗ്ലീഷ് പാഠം പകർന്നുനൽകാൻ അമേരിക്കൻ അധ്യാപകരെത്തി. കണ്ണൂർ ഗവ. ടി.ടി.െഎ (മെൻ)യിലെ അധ്യാപക വിദ്യാർഥികൾക്കായുള്ള ഇംഗ്ലീഷ് എൻറിച്ച്മ​െൻറ് കോഴ്സി​െൻറ ഭാഗമായി നടന്ന സംവാദത്തിൽ പെങ്കടുക്കാനാണ് അമേരിക്കയിൽനിന്നുള്ള അധ്യാപിക ജാക്കി ലിമയും സുഹൃത്ത് റസ്വീലയുമെത്തിയത്. പൊതുവിദ്യാഭ്യാസം മെച്ചപ്പെടാൻ നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ ഉണ്ടാവണമെന്ന ആശയമാണ് ഒരു അധ്യയനവർഷം നീണ്ടുനിന്ന ഇംഗ്ലീഷ് എൻറിച്ച്മ​െൻറ് കോഴ്സിന് തുടക്കമിട്ടത്. ഒന്നും രണ്ടും വർഷ ഡി.എഡ് വിദ്യാർഥികൾക്ക് മുഴുവൻ പ്രവൃത്തിദിവസങ്ങളിലും രാവിലെ ഒമ്പത് മുതൽ 9.45 വരെയാണ് ഇംഗ്ലീഷ് പ്രത്യേക പരിശീലനം നൽകുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ആത്മവിശ്വാസം വർധിപ്പിക്കൽ, ഗ്രൂപ് ചർച്ചകൾ, അനുഭവങ്ങൾ പങ്കുവെക്കൽ, സംവാദങ്ങൾ, ഡയറി എഴുത്ത്, കഥപറയൽ, കൊറിയോഗ്രാഫി തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ നീളുന്ന ഇംഗ്ലീഷ് ക്യാമ്പി​െൻറ അവസാനമാണ് വിദേശീയരായ അധ്യാപകരുമായുള്ള സംവാദം സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ പി.ആർ. വസന്തകുമാർ, അധ്യാപകരായ പി.വി. അജിത, കെ. ബീന, പ്രേമജ ഹരീന്ദ്രൻ എന്നിവർ പെങ്കടുത്തു. കുട്ടികളുമായുള്ള സംവാദത്തിനുശേഷം ചിത്രകലാധ്യാപകനായ വർഗീസ് കളത്തിലി​െൻറ ചിത്രങ്ങളും ആസ്വദിച്ച ശേഷമാണ് വിദേശ അധ്യാപിക ജാക്കി ലിമയും സുഹൃത്തും മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.