കൃത്രിമ ജലപാത പദ്ധതി ഉപേക്ഷിക്കണം -^സംയുക്ത സമരസമിതി

കൃത്രിമ ജലപാത പദ്ധതി ഉപേക്ഷിക്കണം --സംയുക്ത സമരസമിതി കണ്ണൂർ: ദേശീയപാത ബൈപാസിനെതിരെ കീഴാറ്റൂരിൽ നടക്കുന്ന സമരത്തിന് പിറകെ ജില്ലയിൽ പാനൂര്‍ മേഖലയിലെ നിർദിഷ്ട കൃത്രിമ ജലപാത പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി പാനൂർ മേഖലയിൽ രൂപവത്കരിച്ച സംയുക്ത സമരസമിതി രംഗത്ത്. ഈ ആവശ്യമുന്നയിച്ച് 28ന് കലക്ടറേറ്റ് ധര്‍ണ നടത്തുമെന്ന് സമരസമിതി നേതാക്കൾ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ധര്‍ണ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനംചെയ്യും. പെരിങ്ങത്തൂര്‍, പെരിങ്ങളം, പാനൂർ, പന്ന്യന്നൂര്‍, മൊകേരി, തൃപ്പങ്ങോട്ടൂര്‍ എന്നീ വില്ലേജുകളിൽപെട്ട സ്ഥലങ്ങളില്‍ ജലപാതക്കായി സർവേ പോയൻറുകള്‍ മാര്‍ക്ക് ചെയ്യപ്പെട്ടത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. പ്രദേശത്തെ പത്തു കിലോമീറ്റര്‍ സ്ഥലത്താണ് സർവേയിൽ മാര്‍ക്ക് ചെയ്തത്. ഇൗ ഭാഗങ്ങളിൽ 400ഓളം വീടുകള്‍ ഉള്‍പ്പെടും. പദ്ധതി നടപ്പാകുമ്പോള്‍ ഇതില്‍ ഏതെല്ലാം വീടുകള്‍ പൊളിക്കേണ്ടിവരുമെന്നതിനെക്കുറിച്ച് നിലവില്‍ വ്യക്തതയില്ല. ജനങ്ങളെ അറിയിക്കാതെയാണ് സര്‍േവ നടത്തിയത്. ഇൗ സാഹചര്യത്തിലാണ് പദ്ധതിക്കെതിരെ ജനങ്ങള്‍ പ്രക്ഷോഭത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ഭൂഗര്‍ഭജലവിതാനം അപകടകരമാംവിധം കുറഞ്ഞുകൊണ്ടിരിക്കുന്ന പ്രദേശമാണ് പാനൂര്‍ എന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും വിവിധ ഏജന്‍സികളുടെയും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്്. മാഹി മുതല്‍ വളപട്ടണം വരെയുള്ള 29 കി.മീ. ദൈര്‍ഘ്യത്തിലുള്ള പ്രസ്തുത കൃത്രിമ ജലപാതയില്‍ ആവശ്യമായ ജലലഭ്യത ഉറപ്പുവരുത്താന്‍ കഴിയില്ല. സമുദ്രജലവിതാനത്തില്‍നിന്ന് രണ്ടരമീറ്റര്‍ ആഴത്തില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഈ കനാലില്‍ കടല്‍ജലം കയറ്റിയാല്‍ മാത്രമെ ജലലഭ്യത ഉണ്ടാവുകയുള്ളൂ. കനാലില്‍ ഉപ്പുവെള്ളം കയറുന്നതോടുകൂടി പ്രദേശങ്ങളിലെ ശുദ്ധജലലഭ്യത ഇല്ലാതാകും. അപരിഹാര്യമായ ദുരന്തമായിരിക്കും ഫലം. വേലിയേറ്റത്തി​െൻറ പരിധിയില്‍ വരുന്നതോടെ പദ്ധതിപ്രദേശങ്ങള്‍ തീരദേശപരിപാലന നിയമത്തി​െൻറ പരിധിയില്‍ വരുമെന്നും സമിതി നേതാക്കൾ പറഞ്ഞു. കടല്‍ജലം കയറി പരമ്പരാഗത ജലസ്രോതസ്സുകളില്‍ മൃദുജലത്തിന് പകരം കൂടുതല്‍ ലവണാംശങ്ങളടങ്ങിയ കഠിനജലം വരുന്നതോടെ കൈത്തറിവ്യവസായത്തെയും ഇത് ബാധിക്കുമെന്നും കെ. ബിജു, കെ.കെ. ബാലകൃഷ്ണൻ, പി.പി. സാലിഹ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.