കാഞ്ഞങ്ങാട്: കാസർകോട്, കാഞ്ഞങ്ങാട് നഗരങ്ങളുടെ പേരുകൾ എഴുതുേമ്പാഴുണ്ടാകുന്ന അക്ഷരപ്പിഴവുകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം. മലയോര വികസനസമിതി സെക്രട്ടറി ജോസഫ് കനകമൊട്ടയാണ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് നിവേദനം നൽകിയത്. കാസർകോട്, കാസർഗോഡ്, കാസർകോഡ്, കാസറകോട്, കാസറഗോഡ്, കാസ്രകോട് എന്നിങ്ങനെ വ്യത്യസ്ത രീതിയിലാണ് ഒൗദ്യോഗിക രേഖകളിൽപോലും ജില്ല ആസ്ഥാന നഗരത്തിെൻറ പേരെഴുതുന്നത്. ഇത് പലപ്പോഴും പ്രയാസമുണ്ടാക്കുന്നു. ജില്ലയിലെ രണ്ടാമത്തെ നഗരമായ കാഞ്ഞങ്ങാടിെൻറ പേര് മലയാളത്തിൽ എഴുതുേമ്പാൾ പ്രശ്നമില്ലെങ്കിലും ഇംഗ്ലീഷിൽ പലവിധത്തിലാണ് എഴുതുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ഉച്ചാരണസൗകര്യത്തിനുവേണ്ടി 'kanhangad' എന്നാണ് എഴുതിയിരുന്നത്. ഇതിനെ അനുകരിച്ച് തദ്ദേശീയർ ഇപ്പോഴും ഇതേ ശൈലി പിന്തുടരുന്നു. എന്നാൽ, തെക്കൻ കേരളത്തിൽനിന്നുള്ളവർ 'kanjangad' എന്നാണ് എഴുതുന്നത്. മലയോര താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട്, പ്രധാന മലയോരകേന്ദ്രമായ മാലക്കല്ല് ടൗണുകളുടെ പേരുകൾ എഴുതുന്നതും പലവിധത്തിലാണ്. ബന്തടുക്ക, ബേഡഡുക്ക, ബദിയഡുക്ക, ബഡ്ഡഡുക്ക, ഏത്തടുക്ക, ബദിരടുക്ക, ബീജന്തടുക്ക, അടുക്ക, അടുക്കം, ആടകം തുടങ്ങി ആശയക്കുഴപ്പമുണ്ടാക്കുന്ന നിരവധി സ്ഥലനാമങ്ങൾ ജില്ലയിലുണ്ട്. അവ്യക്തത പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും ഇവക്ക് ഏകീകൃതരൂപം വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.