കാഞ്ഞങ്ങാട്: പരപ്പ പള്ളത്തുമലയിൽ കരിങ്കൽ നൽകാൻ ഉത്തരവ്. കരിന്തളം കുമ്പളപ്പള്ളിയിലെ കണ്ണെൻറ ഭാര്യ മാധവി (35), കോയിത്തട്ടയിലെ രാമകൃഷ്ണന്‍ എന്ന നവീന്‍ (35) എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്. കോഴിക്കോട് തൊഴിൽതര്‍ക്ക നഷ്ടപരിഹാര കമീഷണറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഭീമനടി കുറുഞ്ചേരിയിലെ ഷാജിക്ക് 70,000 രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവായി. ചായ്യോത്തെ സിനീഷിെൻറ ഉടമസ്ഥതയില്‍ പരപ്പ പള്ളത്തുമലയിൽ പ്രവർത്തിച്ചിരുന്ന കരിങ്കല്‍ ക്വാറിയില്‍ 1999 ഫെബ്രുവരി 25നുണ്ടായ അപകടത്തിൽ ക്വാറി മേസ്ത്രി ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്. മരിച്ച ക്വാറി മേസ്ത്രി ചായ്യോത്തെ കുഞ്ഞിരാമെൻറ കുടുംബാംഗങ്ങൾ നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.