2020ഓടെ കേരളത്തെ ക്ഷയരോഗ മുക്തമാക്കുക ലക്ഷ്യം ^-മന്ത്രി

2020ഓടെ കേരളത്തെ ക്ഷയരോഗ മുക്തമാക്കുക ലക്ഷ്യം -മന്ത്രി കണ്ണൂർ: 2020ഓടെ കേരളത്തെ ക്ഷയരോഗ മുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കണ്ണൂർ ചേംബർഹാളിൽ ലോക ക്ഷയരോഗ ദിനാചരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ ക്ഷയരോഗനിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. 2009ൽ 27,500 ക്ഷയരോഗികളുണ്ടായിരുന്ന സംസ്ഥാനത്ത് 2016 ആയപ്പോൾ 21,500 ആയി കുറഞ്ഞു. രോഗാണുക്കൾ ആൻറിബയോട്ടിക്, ആൻറി മൈക്രോബിയൽ പ്രതിരോധം നേടുന്നതിനെക്കുറിച്ച് ഒരു നയം രൂപവത്കരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറാൻ പോവുകയാണ്. ആൻറിബയോട്ടിക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ ഇറക്കിക്കഴിഞ്ഞു. ഇതുസംബന്ധിച്ച് വിശദമായ ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷതവഹിച്ചു. സിബി-നാറ്റ് മൊബൈൽ ടി.ബി ലാബ് പി.കെ. ശ്രീമതി എം.പി ഉദ്ഘാടനംചെയ്തു. കെ.കെ. രാഗേഷ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കണ്ണൂർ കോർപറേഷൻ കൗൺസിലർ സി. സീനത്ത്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, സ്‌റ്റേറ്റ് ടി.ബി ഓഫിസർ ഡോ. എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. നാരായണ നായ്ക്, ലോകാരോഗ്യ സംഘടന കൺസൽട്ടൻറ് ഡോ. ഷിബു ബാലകൃഷ്ണൻ, ഡോ. രാകേഷ് പി.എസ്, എൻ.എച്ച്.എം ഡി.പി.എം ഡോ. കെ.വി. ലതീഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ടി. മനോജ്, ഡോ. എം.കെ. ഷാജ്, ജില്ല ടി.ബി ഓഫിസർ ഡോ. എം.എസ്. പത്മനാഭൻ, ഡി.എം.ഒ (ഹോമിയോ), ഡോ. കെ. ബിജുകുമാർ, ഡോ. മൊയ്തു മഠത്തിൽ (ഐ.എം.എ), ജില്ല ലേബർ ഓഫിസർ ടി.വി. സുരേന്ദ്രൻ, കെ.ജി.എം.ഒ.എ ജില്ല പ്രസിഡൻറ് ഡോ. പി.കെ. അനിൽകുമാർ എന്നിവർ സംബന്ധിച്ചു. ദിനാചരണത്തി​െൻറ ഭാഗമായി രാവിലെ നഗരത്തിൽ ബോധവത്കരണ റാലിയും ഓട്ടോറിക്ഷ റാലിയും നടത്തി. ബോധവത്കരണ സെമിനാറിൽ ഡോ. കെ.എം. ബിന്ദു, ഡോ. രാകേഷ് പി.എസ് എന്നിവർ ക്ലാസെടുത്തു. ആരോഗ്യവകുപ്പ് ജീവനക്കാരും നഴ്‌സിങ് വിദ്യാർഥികളും കലാപരിപാടികൾ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.