ബജറ്റിൽ സ്വപ്​നങ്ങളെക്കുറിച്ച്​ തർക്കം

കാസർകോട്: ജില്ല പഞ്ചായത്ത് ബജറ്റിൽ സ്വപ്നങ്ങളെക്കുറിച്ച് തർക്കം. ബജറ്റിൽ 'വലിയ സ്വപ്നാടകരുടെ വലിയ സ്വപ്നങ്ങൾ പരിധികൾ ഭേദിക്കും' എന്ന പരാമർശമാണ് 'വിവാദ'മായത്. ജില്ല പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ വിമാനത്താവളം എന്ന പദ്ധതിയാണ് സ്വപ്നത്തെക്കുറിച്ചുള്ള ചർച്ചക്ക് കാരണമായത്. സ്വപ്നത്തി​െൻറ പരിധികൾ ഭേദിച്ച് വിമാനത്താവളം യാഥാർഥ്യമാകും എന്നാണ് ശാന്തമ്മ ഫിലിപ്പ് ഉദ്ദേശിച്ചതെങ്കിൽ അത് എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നനിലയിലാണ് സി.പി.എമ്മിലെ ജോസ് പതാലിൻ കണ്ടത്. ''സ്വപ്നങ്ങളെ, നിങ്ങൾ സ്വർഗകുമാരികളല്ലോ'' എന്ന് പാടി കളിയാക്കി വിശദീകരിക്കാനും പതാലിൻ മറന്നില്ല. ബി.ആർ.ഡി.സിക്ക് വേണ്ടി സിയാൽ നടത്തിയ സാധ്യതാപഠന റിപ്പോർട്ടിലൂടെ തള്ളിയതാണ് എയർസ്ട്രിപ്പ് പദ്ധതിയെന്ന് വി.പി.പി. മുസ്തഫ പറഞ്ഞു. നിശാസ്വപ്നമായി അവശേഷിക്കുകയല്ലാതെ ഇത് പ്രായോഗികമല്ല എന്ന് മുസ്തഫ പറഞ്ഞപ്പോൾ മുഖ്യമന്ത്രിയുമായി സംസാരിച്ചാണ് ഇൗ പദ്ധതിയെക്കുറിച്ച് ആലോചിച്ചത് എന്നായി പ്രസിഡൻറ് എ.ജി.സി. ബഷീർ. എങ്കിലും അത് ദുഃസ്വപ്നം എന്ന നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല മുസ്തഫ. ബജറ്റി​െൻറ കവറി​െൻറ ചട്ടക്ക് പുറത്ത് ബേക്കൽ കോട്ടയുടെ കൊത്തളത്തി​െൻറ അരികിൽ കടലിലേക്ക് നോക്കിനിൽക്കുന്ന കുട്ടിയുടെ ചിത്രമുണ്ട്. ഇത് കടലിലേക്ക് ചാടണോ വേണ്ടയോ എന്ന് ശങ്കിക്കുന്ന കുട്ടിയുടെ ചിത്രമാണ് എന്ന് ബി.ജെ.പിയുടെ ശ്രീകാന്ത് പറഞ്ഞു. അതുകൊണ്ട് ഒരു പേടിസ്വപ്നമായി ബജറ്റ് അവശേഷിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹവും ബജറ്റിനെ തള്ളിപ്പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.