ബജറ്റ്​: മറ്റു​ നിർദേശങ്ങൾ

ചെക്ക്ഡാമുകൾക്ക് 3.4 കോടി രൂപ. കാറഡുക്ക, കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സംയുക്ത പദ്ധതികള്‍ക്ക് 1.5 കോടി. ബദിയടുക്കയില്‍ ഹാച്ചറി സ്ഥാപിക്കുന്നതിന് 75 ലക്ഷം രൂപ. ജില്ല ആശുപത്രികളിലെ സീവേജ് ട്രീറ്റ്‌മ​െൻറ് പ്ലാനുകള്‍ക്ക് 3.3 കോടി രൂപ. ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളെയും സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്ര ശുചിത്വ പദ്ധതിക്കായി 80 ലക്ഷം രൂപ. 'കാന്‍കാസ് - ബി പോസിറ്റിവ്' അർബുദമുക്ത കാസര്‍കോടിനായി 15 ലക്ഷം രൂപ. ലഹരിവിരുദ്ധ പരിപാടികൾക്ക് 1.69 കോടി. പാലിയേറ്റിവ് പരിചരണത്തിന് 76 ലക്ഷം. വൃദ്ധക്ഷേമ പദ്ധതികള്‍ക്കായി 60 ലക്ഷം. ക്ഷീരകര്‍ഷകര്‍ക്ക് 1.4 കോടി രൂപ. ബദിയടുക്കയില്‍ കോഴിക്കുഞ്ഞുങ്ങളുടെ ഉല്‍പാദനം ലക്ഷ്യമിട്ട് ഹാച്ചറി സ്ഥാപിക്കുന്നതിന് 75 ലക്ഷം. ലൈഫ് ഭവനനിര്‍മാണ പദ്ധതിക്ക് എട്ടുകോടി രൂപ. സ്ത്രീസൗഹൃദ ഇടങ്ങള്‍ -ഷീ ലോഞ്ച് - സ്ഥാപിക്കുന്നതിന് 75 ലക്ഷം രൂപ. ബാലസൗഹൃദ പദ്ധതിക്ക് 25 ലക്ഷം. ഭിന്നശേഷിക്കാരുടെ പുനരധിവാസം 7.55 കോടി രൂപ. വിദ്യാഭ്യാസം: നാലുകോടി രൂപ. പട്ടികജാതി/പട്ടികവര്‍ഗ ക്ഷേമം: നാലുകോടി. കൊറഗ വിഭാഗത്തിന് പ്രത്യേക പോഷകാഹാരപദ്ധതിക്ക് 10 ലക്ഷം. കല, സംസ്‌കാരം, കായിക ക്ഷേമത്തിനായി 97 ലക്ഷം. സമഗ്ര കായികപദ്ധതി. ------------------------ വിദ്വാന്‍ പി. കേളുനായര്‍ - ദേശീയ പഠനകേന്ദ്രത്തിന് സഹായം.-------------- കയ്യാര്‍ കിഞ്ഞണ്ണറൈ ഭാഷ, കല പഠനകേന്ദ്രത്തിന് പദ്ധതി.------------- ----------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.