കണ്ണൂർ: വയൽക്കിളികളെ പരോക്ഷമായി ന്യായീകരിക്കുന്ന പ്രതികരണവുമായി വി.എസ്. അച്യുതാനന്ദനും രംഗത്തുവന്നതോടെ പിണറായി സർക്കാറും സി.പി.എമ്മും കീഴാറ്റൂർ വിഷയത്തിൽ വഴിത്തിരിവിലെത്തി. വയൽ വഴിയുള്ള ബൈപാസിന് പകരം ഇപ്പോഴുള്ള റോഡിന് മുകളിലൂടെ എലവേറ്റഡ് ഹൈവേ എന്ന ആശയത്തിന് എതിരല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ പരാമർശം നിലപാട് മാറ്റത്തിെൻറ സൂചനയായി വിലയിരുത്തപ്പെടുന്നു. ആരുതന്നെ എതിർത്താലും എന്തുവിലകൊടുത്തും കീഴാറ്റൂർ വയലിലൂടെ ബൈപാസ് വരുമെന്നായിരുന്നു ഇതുവരെ സി.പി.എം പറഞ്ഞിരുന്നത്. എലവേറ്റഡ് ഹൈവേക്ക് കേന്ദ്രം തയാറെങ്കിൽ സംസ്ഥാനത്തിന് എതിർപ്പില്ലെന്ന കോടിയേരിയുടെ നിലപാട് ഇതിൽനിന്നുള്ള മാറ്റമാണ്. അതേസമയം, കീഴാറ്റൂരിൽ വയൽ സംരക്ഷിക്കാൻ വയൽക്കിളികളും വയലിലൂടെ ബൈപാസ് നിർമിക്കാൻ സി.പി.എമ്മും മുഖാമുഖം നിൽക്കെ നാട് സംഘർഷഭീതിയിലാണ്. വയൽക്കിളികൾക്കെതിരായ സി.പി.എമ്മിെൻറ 'നാടിന് കാവൽ' മാർച്ച് ശനിയാഴ്ചയാണ്. പിറ്റേദിവസം വയൽക്കിളികളുടെ 'കേരളം കീഴാറ്റൂരിലേക്ക്' മാർച്ചും നടക്കും. കൂടുതൽ ആളുകളെയും നേതാക്കളെയും അണിനിരത്തി ശക്തിപ്രകടനത്തിനുള്ള ഒരുക്കങ്ങളിലാണ് ഇരുപക്ഷവും. അതിനിടെയാണ് സമരനേതാവ് കീഴാറ്റൂർ സുരേഷിെൻറ വീട് ആക്രമിക്കപ്പെട്ടത്. അക്രമത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. കൃഷിഭൂമി നഷ്ടപ്പെടുന്ന കുറച്ചുപേരുടെ സമരമായി തുടങ്ങിയ വയൽക്കിളികളുടെ പോരാട്ടം സംസ്ഥാനമാകെ ചർച്ചചെയ്യുന്ന പരിസ്ഥിതി പോരാട്ടമായി മാറുകയാണ്. സി.പി.എമ്മുകാർ കത്തിച്ച സമരപ്പന്തൽ ബഹുജന മാർച്ച് നടത്തി പുനഃസ്ഥാപിക്കാനൊരുങ്ങുകയാണ് വയൽക്കിളികൾ. രണ്ടാമതും സമരപ്പന്തൽ കെട്ടുേമ്പാൾ വയൽക്കിളികൾക്ക് പ്രമുഖ പരിസ്ഥിതി പ്രവർത്തകരുടെയും കോൺഗ്രസ്, ബി.ജെ.പി എന്നിവക്ക് പുറമെ, ഇടതുഘടകക്ഷിയായ സി.പി.െഎയുടെയും പിന്തുണയുണ്ട്. വയൽക്കിളികളെ ആക്രമിച്ച് അത് സി.പി.എമ്മിെൻറ തലയിൽവെക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം എം.വി. ഗോവിന്ദൻ പറഞ്ഞു. സുരേഷ് കീഴാറ്റൂരിെൻറ സഹോദരനെയടക്കം വധിച്ച് സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാൻ നേരത്തേ ആർ.എസ്.എസ് ശ്രമം നടത്തിയിരുന്നതായും സി.പി.എം കുറ്റപ്പെടുത്തുന്നു. എന്നാൽ, സമരത്തെ തുടക്കംമുതൽ അനുകൂലിക്കുന്ന ബി.ജെ.പിക്ക് സമരനേതാവിെൻറ വീട് ആക്രമിക്കേണ്ട കാര്യമില്ലെന്ന് ബി.ജെ.പി ജില്ല സെക്രട്ടറി പി. സത്യപ്രകാശ് പറഞ്ഞു. അക്രമത്തിന് പിന്നിൽ ആരെന്ന നിഗമനത്തിനില്ലെന്നും പൊലീസ് അന്വേഷിച്ച് കണ്ടെത്തെട്ടയെന്നുമാണ് സുരേഷ് കീഴാറ്റൂരിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.