പേരാവൂർ: കണ്ണവത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ വധിച്ച കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന കുടുംബത്തിെൻറ ആവശ്യം കേന്ദ്രസര്‍ക്കാറിെൻറ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് ആഹിര്‍. എൻ.ഐ.എ അന്വേഷണത്തിന് പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണവത്ത് ശ്യാമപ്രസാദിെൻറ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാറിെൻറ ഉത്തരവാദിത്തമാണ്. അത് പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. ശ്യാമപ്രസാദിെൻറ കൊലപാതകം ആസൂത്രിതമാണ്. സംസ്ഥാനത്തെ പൊലീസ് അന്വേഷണം കുടുംബത്തിന് തൃപ്തികരമല്ലെന്ന് അവരുടെ വാക്കുകളില്‍നിന്ന് മനസ്സിലായി. നിലവില്‍ പിടിക്കപ്പെട്ട പ്രതികളെക്കൂടാതെ കൂടുതല്‍ പേര്‍ ഉള്ളതായും ആരോപണമുണ്ട്. അതിനാൽ, എൻ.ഐ.എ അന്വേഷണം എന്ന ആവശ്യത്തിന് കേന്ദ്രസര്‍ക്കാറിെൻറ ഭാഗത്തുനിന്ന് അനുകൂലനിലപാട് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.