കണ്ണൂർ: ക്ഷയരോഗ നിർമാർജനത്തിെൻറ അവസാനഘട്ടത്തിലാണ് കേരളമെന്ന് പുതുക്കിയ ക്ഷയരോഗ പരിപാടിയുടെ ലോകാരോഗ്യ സംഘടന കൺസൽട്ടൻറ് ഡോ. ഷിബു ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിൽ ക്ഷയരോഗം ഏറ്റവും കുറവ് കേരളത്തിലാണ്. ക്ഷയരോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് വർഷംതോറും നാലു ശതമാനം എന്നനിരക്കിൽ കുറയുന്നുണ്ട്. കുട്ടികളിലെ ക്ഷയരോഗം സംസ്ഥാനത്ത് പ്രതിവർഷം ഏഴുശതമാനം എന്നനിരക്കിലും കുറയുന്നതായി അദ്ദേഹം പറഞ്ഞു. 2009ൽ സംസ്ഥാനത്ത് 27,500 പേർക്ക് ക്ഷയരോഗ ചികിത്സ നൽകിയപ്പോൾ 2017ൽ അത് 20,409 ആയി കുറഞ്ഞു. 2020ഓടെ ക്ഷയരോഗം സംസ്ഥാനത്തുനിന്ന് പൂർണമായും തുടച്ചുനീക്കാനുള്ള കർമപദ്ധതി സംസ്ഥാനസർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിെൻറ ഒന്നാംഘട്ട പ്രവർത്തനം കഴിഞ്ഞ ജനുവരി മുതൽ നടന്നുവരുന്നു. പരിശീലനം സിദ്ധിച്ച 78,000 സന്നദ്ധ ആരോഗ്യപ്രവർത്തകർ കേരളത്തിലെ മുഴുവൻ കുടുംബങ്ങളിലും എത്തി ക്ഷയരോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കും. ക്ഷയരോഗം വരാനുള്ള സാധ്യത വിലയിരുത്തുകയും വിദൂരസാധ്യതപോലുമുള്ളവർക്ക് സംശയനിവാരണ പരിശോധന നടത്തുകയും ചെയ്യും. ഈ ഭവനസന്ദർശന വിവരശേഖരണത്തിെൻറ 45 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള എല്ലാ ക്ഷയരോഗ ബാധിതർക്കും അവരുടെ ചികിത്സാ കാലയളവിലുടനീളം സംസ്ഥാനസർക്കാർ റവന്യൂവകുപ്പ് വഴി പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്നുണ്ട്. സാധാരണ മരുന്നുകളെ പ്രതിരോധിക്കുന്നതരം ഗുരുതര ക്ഷയരോഗം ബാധിച്ചവർക്ക് പ്രത്യേക സാമ്പത്തികസഹായവും നൽകിവരുന്നു. ചികിത്സാ കാലയളവിൽ പ്രതിമാസം 500 രൂപ വീതം എല്ലാ ക്ഷയരോഗ ബാധിതർക്കും നൽകാൻ കേന്ദ്രസർക്കാർ തുക വകയിരുത്തിയിട്ടുണ്ട്. പൊതു, സ്വകാര്യമേഖലയിൽ നിർണയിക്കുന്ന എല്ലാ ക്ഷയരോഗങ്ങളും ജില്ല ടി.ബി ഓഫിസറെ അറിയിക്കേണ്ടതാണെന്ന് ജില്ല ടി.ബി ഓഫിസർ ഡോ. എം.എസ്. പത്മനാഭൻ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഡോ. പി.എസ്. രാകേഷ്, അഖില ശാന്ത് എന്നിവരും സംബന്ധിച്ചു. ലോക ക്ഷയരോഗ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ കണ്ണൂർ: ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച കണ്ണൂരിൽ നടക്കും. രാവിലെ 10ന് കണ്ണൂർ ചേംബർ ഒാഫ് േകാമേഴ്സ് ഹാളിൽ ആരോഗ്യമന്ത്രി കെ.കെ. ൈശലജ ഉദ്ഘാടനം ചെയ്യും. തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ഗുരുതര ക്ഷയരോഗം കണ്ടെത്താൻ സജ്ജീകരിച്ച മൊൈബൽ ടി.ബി ലാബിെൻറ ഉദ്ഘാടനം പി.കെ. ശ്രീമതി എം.പി നിർവഹിക്കും. ബോധവത്കരണറാലി ശനിയാഴ്ച രാവിലെ ഒമ്പതിന് കണ്ണൂർ ടൗൺ സ്ക്വയറിൽനിന്ന് ആരംഭിച്ച് ചേംബർ ഒാഫ് േകാമേഴ്സ് ഹാളിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.