സെക്ര​േട്ടറിയറ്റ്​ ​െഎകകണ്​​േഠ്യന; മാധ്യമങ്ങൾക്കെതിരെ നിയമനടപടി -സി.പി.എം

കാസർകോട്: ജില്ല സെക്രേട്ടറിയറ്റ് രൂപവത്കരണവുമായി ബന്ധപ്പെട്ട് മത്സരം നടന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. മാധ്യമങ്ങളിൽ വന്ന വാർത്ത മാധ്യമനൈതികതക്ക് നിരക്കാത്തതും അസത്യവുമാണ്. സത്യവുമായി പുലബന്ധംപോലുമില്ലാത്ത ഇത്തരം വാർത്തകൾ നൽകി ജനങ്ങളെ കബളിപ്പിക്കാൻ കഴിയില്ല. വാർത്തകളിൽ പരാമർശിക്കുന്ന ഒരുകാര്യവും കമ്മിറ്റിയിൽ നടന്നിട്ടില്ല. സെക്രേട്ടറിയറ്റിനെ ഐകകണ്േഠ്യനയാണ് തെരഞ്ഞെടുത്തതെന്നും പ്രസ്താവനയിൽ വെളിപ്പെടുത്തി. പാർട്ടിക്ക് അപകീർത്തിയുണ്ടാക്കുന്ന നിലയിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കാനും സെക്രേട്ടറിയറ്റ് തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.