ദർഗ പരിസരത്തെ ലാത്തിച്ചാർജ്​ വിവാദത്തിൽ

മംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉള്ളാൾ ദർഗ പരിസരത്തുണ്ടായ ലാത്തിച്ചാർജ് വിവാദത്തിൽ. ചൊവ്വാഴ്ച രാത്രി വൈകി ദർഗയിലേക്ക് രാഹുൽ എത്തിയപ്പോൾ സുരക്ഷാവലയം ഭേദിച്ച് പാർട്ടിപ്രവർത്തകർ ഇരച്ചുകയറാൻ ശ്രമിച്ചപ്പോഴായിരുന്നു ലാത്തിച്ചാർജ്. തടഞ്ഞിട്ടും നിർത്താതെ പോയ ബൈക്ക്യാത്രികനായ യൂത്ത്കോൺഗ്രസുകാരന് അടിയേറ്റിരുന്നു. മർദിച്ച പൊലീസുകാരനെ സസ്പെൻഡ്ചെയ്യണമെന്ന് മന്ത്രി യു.ടി. ഖാദർ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. പരിശോധിച്ച് നടപടിയെടുക്കാൻ മുഖ്യമന്ത്രി സിറ്റി പൊലീസ് കമീഷണർ ടി.ആർ. സുരേഷിന് നിർദേശവും നൽകി. ഇതോടെ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തുവെന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ, പൊലീസ് സേനയിൽ ആർക്കെതിരെയും നടപടിയെടുത്തില്ലെന്ന വിശദീകരണവുമായി കമീഷണർ വ്യാഴാഴ്ച രംഗത്തെത്തി. പൊലീസുകാർ അവരുടെ ഡ്യൂട്ടി നിർവഹിക്കുകയാണ് ചെയ്തതെന്നും ആത്മവീര്യം കെടുത്തുന്ന പ്രചാരണങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും കമീഷണർ ആവശ്യപ്പെട്ടു. ഇത് കോൺഗ്രസിൽ പുതിയ വിവാദത്തിന് വഴിതുറന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.