മതം ആവശ്യപ്പെട്ട് കൊടവ വിഭാഗവും രംഗത്ത്

മംഗളൂരു: സംസ്ഥാനസർക്കാർ ലിംഗായത്തുകൾക്ക് മതം അംഗീകരിച്ചതിന് പിന്നാലെ കൊടവ വിഭാഗവും ആവശ്യവുമായി രംഗത്ത്. കുടക് ജില്ലയിലെ പ്രബല സമുദായമാണിത്. സമുദായ സംഘടനകളെ പ്രതിനിധാനംചെയ്ത് എം.എം. ബൻസിയും വിജയ് മുത്തപ്പയും സമർപ്പിച്ച നിവേദനം കർണാടക ന്യൂനപക്ഷവകുപ്പ് സംസ്ഥാന ന്യൂനപക്ഷ കമീഷന് കൈമാറി. ഭാഷാ സംസ്ഥാനങ്ങളുടെ രൂപവത്കരണത്തെത്തുടർന്ന് 1956 നവംബർ ഒന്നിന് കർണാടകയുടെ ഭാഗമാവുംവരെ കുടക് സി ക്ലാസ് സംസ്ഥാനമായിരുന്നുവെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സി.എം. പുണച്ചയായിരുന്നു സ്വാതന്ത്ര്യാനന്തരം രൂപവത്കരിച്ച സി സംസ്ഥാനത്തി​െൻറ ആദ്യത്തെയും അവസാനത്തെയും മുഖ്യമന്ത്രി. സ്വാതന്ത്ര്യപൂർവകാലം ലിംഗായത്ത് രാജഭരണത്തിൽ സ്വതന്ത്ര സംസ്ഥാനമായിരുന്നു. കൊടവഭാഷ സംസാരിക്കുന്ന ഈ വിഭാഗത്തി​െൻറ വിശ്വാസങ്ങളും ആചാരങ്ങളും ഹിന്ദുമതത്തിൽനിന്ന് ഭിന്നമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.