ചിത്താരിയുടെ കുടിനീരിൽ ഉപ്പു കലരുന്നു

ഉദുമ: ചിത്താരി വില്ലേജി​െൻറ പേര് തന്നെ ഉണ്ടായത് പുഴയിൽനിന്നാണ്. ചിറ്റാഴിയെന്ന പദമാണ് ചിത്താരിയെന്ന് മാറിയതെന്ന് ചരിത്രം. ചിത്താരി പുഴ മെലിഞ്ഞുണങ്ങുകയാണ്. പുഴയുടെ ഇരുവശവും ൈകയേറി. നടുവിലെ കുതിരിൽ തെങ്ങുെവച്ചു. ചിത്താരി, രാവണീശ്വരം, പള്ളിക്കര, മുക്കൂട്, വേലാശ്വരം തുടങ്ങിയ മേഖലകളിലെ ജലവിതാനം ഉയർത്തിയത് ചിത്താരി പുഴയിലെ െറഗുലേറ്ററാണ്. െറഗുലേറ്റർ തകർന്നതോടെ പുഴയിലെ ജലനിരപ്പ് താഴ്ന്നു. മേഖലയിലെ കൃഷിയെ പ്രതികൂലമായി ബാധിച്ചു. ഇപ്പോൾ ചിത്താരി െറഗുലേറ്റർ കം ബ്രിഡ്ജിന് കെ. കുഞ്ഞിരാമൻ എം.എൽ.എ വീണ്ടും ശിപാർശചെയ്തു. 160 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചു. വിശദമായ പദ്ധതി റിപ്പോർട്ടിന് നിർദേശം നൽകി. എന്നാൽ, കെ.എസ്.ടി.പി പാലത്തി​െൻറ തൂണുകൾ െറഗുലേറ്ററി​െൻറ ഏപ്രണിൽകൂടി കടത്തിവിട്ടേതാടെ െറഗുേലറ്റർ പുനരുദ്ധരിക്കാൻ കഴിയാത്ത സ്ഥിതിയായി. കാഞ്ഞങ്ങാട്, കാസർകോട് കെ.എസ്.ടി.പി റോഡ് പദ്ധതിയുടെ ഭാഗമാണ് ചിത്താരി െറഗുലേറ്റർ കം പാലം എന്നതിനാൽ കെ.എസ്.ടി.പി പാലത്തി​െൻറ വിശദാംശങ്ങൾ ജലവിഭവവകുപ്പ് ആവശ്യപ്പെട്ടിട്ടും നൽകിയില്ല. കെ.എസ്.ടി.പി പുതിയപാലത്തി​െൻറ തൂണുകൾ െറഗുലേറ്ററി​െൻറ ഏപ്രണിൽകൂടി കടന്നുപോകുന്നതിനാൽ െറഗുലേറ്റർ നവീകരിക്കാനുള്ള ശ്രമങ്ങൾ ഇല്ലാതാകുകയാണ്. ഏപ്രണിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിലവിലുള്ള െറഗുലേറ്ററി​െൻറ പുനരുദ്ധാരണം ഇതുകാരണം സാധ്യമല്ല. 2017---18 ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചതനുസരിച്ച് കിഫ്ബി വഴി നിലവിലെ െറഗുലേറ്ററി​െൻറ മുകൾഭാഗത്ത് പുതിയ ഉപ്പുവെള്ള പ്രതിരോധ െറഗുലേറ്റർ നിർമിക്കുന്നതിനുള്ള പ്രവൃത്തിയുടെ നിർദേശം സമർപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.