പയസ്വിനി പുഴയിൽനിന്ന് കാസർകോട്ടേക്ക് ശുദ്ധജലം എത്തിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് ആസൂത്രണംചെയ്ത ബാവിക്കര പദ്ധതി ഇപ്പോഴും കടലാസിൽതന്നെ. കോൺക്രീറ്റ് തൂണുകൾ മാത്രമാണ് ഇതുവരെയായും നിർമിച്ചത്. ഒരു സ്ഥിരം തടയണ നിർമിക്കുകയെന്ന ലക്ഷ്യത്തോടെ 1993ൽ 85 ലക്ഷം രൂപ വിഭാവനംചെയ്ത പദ്ധതി വർഷാവർഷം ടെൻഡർ പുതുക്കിനൽകി ഇപ്പോൾ കോടികളുടെ പദ്ധതിയായതുമാത്രമാണ് ഏക 'പുരോഗതി'. 1980 മുതൽ പയസ്വിനി പുഴയുടെ കുറുകെ ഉപ്പുവെള്ളം കയറാതിരിക്കാൻ താൽക്കാലിക തടയണ നിർമിച്ചുവരുന്നുണ്ട്. താൽക്കാലിക തടയണ നിർമിക്കുന്നതിനു തന്നെ കോടികൾ െചലവഴിച്ചു. സ്ഥിരം തടയണ നിർമിക്കുകയെന്ന ലക്ഷ്യത്തോടെ പലതവണ ടെൻഡർ നൽകിയെങ്കിലും പദ്ധതിയുടെ പ്രവൃത്തി എങ്ങുമെത്തിയില്ല. കാലാകാലങ്ങളിൽ മാറിമാറിവന്ന സർക്കാറുകളുടെ ശ്രദ്ധയിൽ നിരവധിതവണ പെടുത്തിയിട്ടും പദ്ധതിയുടെ അനിശ്ചിതത്വം മാറിയില്ല. പദ്ധതി എന്നു പൂർത്തിയാവുമെന്നതും ഉത്തരമില്ലാത്ത ചോദ്യമായി നിലനിൽക്കുന്നു. ആദ്യകരാർ മുതൽ ഇതുവരെയായി വർഷം 30 പിന്നിട്ടു. ഇതിനിടയിൽ പലതവണ കരാർ നൽകുകയും കോടികൾ പാഴാക്കുകയും ചെയ്തു. തുടർന്ന് ആക്ഷൻ കമ്മിറ്റിയും നാട്ടുകാരും സമരം ശക്തമാക്കിയതോടെ 2017ൽ മന്ത്രി മാത്യു ടി. തോമസ് ഇടപെട്ട് വീണ്ടും ടെൻഡർ നൽകി. പദ്ധതിയുടെ 60 ശതമാനം 2018ലും ബാക്കി 40 ശതമാനം അടുത്തവർഷവും പൂർത്തീകരിക്കുമെന്നാണ് കരാറിൽ പറഞ്ഞിരുന്നത്. 2018 ജനുവരിയിൽ പ്രവൃത്തി തുടങ്ങുമെന്നും അറിയിച്ചു. എന്നാൽ, മാർച്ച് പകുതിയായിട്ടും പ്രവൃത്തി ഇതുവരെ തുടങ്ങിയില്ല. ഒരുമാസം കൂടി കഴിഞ്ഞാൽ മഴ തുടങ്ങുകയും പുഴയിൽ വെള്ളം പൊങ്ങുകയും ചെയ്യും. അതിനാൽ പ്രവൃത്തി വീണ്ടും അടുത്തവർഷത്തേക്ക് മാറ്റിവെക്കും. അപ്പോൾ വീണ്ടും ടെൻഡർ നടപടികളും വേണ്ടിവരും. ദുരിതം പേറി കോളനി ഗ്രാമങ്ങൾ 30 കോടിയുടെ കുടിവെള്ളപദ്ധതി പാതിവഴിയിൽ വെള്ളരിക്കുണ്ട്: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതി വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയായില്ല. കാസർകോട്, കണ്ണൂർ ജില്ലകളുടെ അതിർത്തി പങ്കിടുന്ന കിഴക്കൻ മലയോര പഞ്ചായത്തിൽ വലിയ വെള്ളക്കെട്ടുകളോ പാടശേഖരങ്ങളോ ഇല്ല. തന്മൂലം കാലവർഷം കഴിഞ്ഞ് രണ്ടുമാസം കഴിയുമ്പോഴേക്കും പഞ്ചായത്തിെൻറ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെടും. ഇതിന് ശാശ്വത പരിഹാരമായാണ് 30 കോടിയുടെ കുടിവെള്ളപദ്ധതി പഞ്ചായത്ത് ഭരണസമിതിയുടെ മേൽനോട്ടത്തിൽ മൂന്നുവർഷം മുമ്പ് ആരംഭിച്ചത്. ജലനിധിയും ജലസേചനവകുപ്പും 15 കോടി വീതം െചലവിട്ടാണ് പദ്ധതി പൂർത്തീകരിക്കുന്നത്. ജലസേചനവകുപ്പിെൻറ പ്രവൃത്തി ഏറക്കുറെ പൂർത്തിയായി. ജലനിധിയുടെ പ്രവൃത്തിയാണ് ബാക്കിയുള്ളത്. ജില്ലാതിർത്തിയായ ചെറുപുഴ ആവുള്ള കയത്തിനോട് ചേർന്ന് കൂറ്റൻ കിണറും പമ്പ്ഹൗസും സ്ഥാപിച്ച് ഒരു കിലോമീറ്റർ ദൂരെ തവളകുണ്ട് മലയിൽ ശുചീകരണ പ്ലാൻറിൽ ശുചീകരിച്ച് ഇതിനോട് ചേർന്നുള്ള മൂന്ന് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ ശേഖരിക്കുന്നു. ഇവിടെനിന്ന് രണ്ടു കിലോമീറ്റർ ദൂരെ അരിമ്പ മലമുകളിൽ അഞ്ചുലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് മോേട്ടാറുകൾെവച്ച് അടിക്കുന്നു. അവിടെനിന്ന് പഞ്ചായത്തിെൻറ നാനാഭാഗത്തേക്കും വെള്ളം പൈപ്പുകൾ വഴി വിതരണംചെയ്യുകയാണ് ചെയ്യുന്നത്. അഞ്ചു പാക്കേജുകളായാണ് പദ്ധതി. ഒന്ന് മുതൽ മൂന്ന് വരെ പാക്കേജ് ജലവകുപ്പാണ് നടപ്പാക്കുന്നത്. കിണറും പമ്പ്ഹൗസും ശുചീകരണ പ്ലാൻറ് മുതൽ വിതരണസംഭരണി വരെയുള്ള പ്രവൃത്തികൾ ഭൂരിഭാഗവും ജലവിഭവവകുപ്പ് പൂർത്തീകരിച്ചു. എന്നാൽ, ജലനിധിയുടെ മേൽനോട്ടത്തിൽ നടത്തുന്ന 15 കോടിയുടെ പ്രവൃത്തികളാണ് കരാറുകാരെൻറയും വകുപ്പുദ്യോഗസ്ഥരുടെയും അനാസ്ഥമൂലം മുടങ്ങിയിരിക്കുന്നത്. 18 വാർഡുകളിലായി 30ഒാളം കോളനികളിലും മറ്റുമായി 2500ഓളം കുടുംബങ്ങൾക്കാണ് ഇതിെൻറ പ്രയോജനം. 350 കിലോമീറ്റർ നീളത്തിൽ പൈപ്പുകളിടാൻ ബാക്കിയുണ്ട്. ആദ്യം കുറച്ച് പൈപ്പ് ഇട്ടിരുെന്നങ്കിലും ഗുണമേന്മയില്ലാത്തതായതിനാൽ നാട്ടുകാർ തടഞ്ഞു. കൂടാതെ പതിനായിരത്തിലധികം ലിറ്റർ സംഭരണശേഷിയുള്ള 26ഓളം ടാങ്കുകൾ വിവിധ ഏരിയകളിൽ സ്ഥാപിക്കണം. എന്നാൽ, ഇതൊന്നും പൂർത്തീകരിക്കാൻ ജലനിധിയുടെ മേൽനോട്ടത്തിൽ നടത്തുന്ന കരാറുകാരൻ തയാറാകുന്നിെല്ലന്നാണ് ആരോപണം. പദ്ധതിയുടെ നടത്തിപ്പിന് ആറ് എൻജിനീയർമാരടക്കം എട്ടുപേരുടെ സ്കീം ലെവൽ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.