കീഴാറ്റൂർ: പ്രശ്നങ്ങൾക്ക് കാരണം സി.പി.എമ്മിെൻറ ദുർവാശി -വി. മുരളീധരൻ എം.പി കണ്ണൂർ: കീഴാറ്റൂരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദുര്‍വാശിയാണെന്ന് വി. മുരളീധരന്‍ എം.പി. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടശേഷം ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്ഥലത്താണ് ദേശീയപാത അതോറിറ്റി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കണ്ണൂരിലെ നിലപാട് എന്തുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മലപ്പുറത്ത് സ്വീകരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി ദേശീയപാതയുടെ അലൈന്‍മെൻറില്‍ മാറ്റം വരുത്തണം. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം സംഭവങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലയിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ സത്യപ്രതിജ്ഞക്കുശേഷം സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തും. വികസനത്തിന് തടസ്സമായിനില്‍ക്കുന്ന അക്രമരാഷ്ട്രീയം ഇല്ലാതാക്കാന്‍ ശ്രമിക്കും. സംസ്ഥാനത്തിെൻറ വികസനത്തിനാവശ്യമായ കാര്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. ഇതിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ ചര്‍ച്ച നടത്തുമെന്നും വി. മുരളീധരന്‍ പറഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നല്‍കിയ സ്വീകരണത്തില്‍ ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ്, സംസ്ഥാന സെല്‍ കോഒാഡിനേറ്റര്‍ കെ. രഞ്ജിത്ത്, ജില്ല ട്രഷറര്‍ എ.ഒ. രാമചന്ദ്രന്‍, കെ.പി. അരുണ്‍, കെ.കെ. വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് പയ്യാമ്പലത്ത് മാരാര്‍ജി സ്മൃതിമണ്ഡപത്തില്‍ മുരളീധരന്‍ പുഷ്പാര്‍ച്ചന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.