ഫാഷിസത്തെ ചെറുക്കാൻ പൊതുസമൂഹത്തെ ജാഗരൂകമാക്കണം -^ഷബ്നം ഹശ്മി

ഫാഷിസത്തെ ചെറുക്കാൻ പൊതുസമൂഹത്തെ ജാഗരൂകമാക്കണം --ഷബ്നം ഹശ്മി കണ്ണൂർ: ഇന്ത്യയിൽ വളർന്നുവരുന്ന വർഗീയ ഫാഷിസ്റ്റ് അതിക്രമങ്ങളെ നേരിടാൻ പൊതുസമൂഹത്തെ പ്രാപ്തമാക്കേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണെന്ന് മനുഷ്യാവകാശ സാമൂഹികപ്രവർത്തകയും കോളമിസ്റ്റുമായ ഷബ്നം ഹശ്മി അഭിപ്രായപ്പെട്ടു. സമകാലിക ഇന്ത്യയിൽ മതേതരത്വം, ജനാധിപത്യം തുടങ്ങിയ ഭരണഘടനാമൂല്യങ്ങൾ അനുദിനം ശിഥിലീകരിക്കപ്പെടുകയാണെന്നും ഇതിനെതിരെ അധ്യാപകരും പൊതുസമൂഹവും രംഗത്തിറങ്ങേണ്ടതുണ്ടെന്നും അവർ പറഞ്ഞു. കോൺഫെഡറേഷൻ ഒാഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന സമ്മേളനത്തിൽ 'സമകാലിക ഇന്ത്യ: സ്ത്രീശാക്തീകരണവും വെല്ലുവിളികളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച വനിതസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും നേരെയുള്ള കടന്നാക്രമണങ്ങൾ അനുദിനം വർധിച്ചുവരുകയാണ്. ഇന്ത്യയിൽ സമീപകാലത്ത് ശക്തിപ്രാപിച്ച അഭിപ്രായ ധ്വംസനപ്രവണതകളും വൻകിടമാധ്യമങ്ങളെ വിലക്കെടുത്തുകൊണ്ടുള്ള ധ്രുവീകരണ ശ്രമങ്ങളും തുറന്നുകാട്ടേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഡോ. ശാലിന ബീഗം അധ്യക്ഷത വഹിച്ചു. നഗരസഭ മുൻ അധ്യക്ഷ റോഷ്നി ഖാലിദ്, പ്രഫ. സുഹ്റ, പ്രഫ. എ.കെ. ഷാഹിനമോൾ, പ്രഫ. ഫൈറൂസ, പ്രഫ. ഹസീന ബീഗം തുടങ്ങിയവർ സംസാരിച്ചു. ഡോ. ഫാത്തിമ ജസീന സ്വാഗതം പറഞ്ഞു. സമാപനസമ്മേളനം കാസർകോട് കേന്ദ്ര സർവകലാശാല അസോ. പ്രഫ. ഡോ. മുഹമ്മദുണ്ണി ഉദ്ഘാടനം ചെയ്തു. പ്രഫ. ഇബ്രാഹീം സലീം, ഡോ. അബ്ദുസ്സലാം, ഡോ. ടി. സൈനുൽ ആബിദ് തുടങ്ങിയവർ സംസാരിച്ചു. ഡോ. കെ.എം. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രഫ. ഷബീർ അലി സ്വാഗതവും കണ്ണൂർ ജില്ല സെക്രട്ടറി പ്രഫ. അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു. സംസ്ഥാന പ്രസിഡൻറായി പ്രഫ. കെ.കെ. അഷറഫ് (ഗവ. കോളജ്്, മൊകേരി), ജനറൽ സെക്രട്ടറിയായി പ്രഫ. ഷെഹദ് ബിൻ അലി (ആർ.യു.എ കോളജ്, ഫറോക്ക്), ട്രഷററായി ഡോ. ഡി. റെജികുമാർ (എം.ഇ.എസ് കോളജ്, നെടുങ്കണ്ടം) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.