സമൂഹം നാടൻ ജൈവകൃഷിയിലേക്ക് തിരിച്ചുവരുന്നത് സന്തോഷകരം ^വി.എസ്. സുനിൽകുമാർ

സമൂഹം നാടൻ ജൈവകൃഷിയിലേക്ക് തിരിച്ചുവരുന്നത് സന്തോഷകരം -വി.എസ്. സുനിൽകുമാർ ചെറുവത്തൂർ: ഒരുകാലത്ത് നാടൻ നെൽവിത്തുകളെ തള്ളിപ്പറഞ്ഞവർപോലും നാടൻ ജൈവകൃഷി രീതിയിലേക്ക് തിരിച്ചുവരുന്നത് സന്തോഷകരമാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. പിലിക്കോട് ഗ്രാമപഞ്ചായത്തിൽ ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖരാടിസ്ഥാനത്തിൽ ജൈവ നെൽകൃഷി പുഞ്ചപ്പാടം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ജൈവകൃഷിക്ക് അനുയോജ്യമായ നെൽവിത്തുകൾ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് നാടൻ മാവ്, പ്ലാവ് ഇനങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതിയെപ്പറ്റി ആലോചിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. പരമ്പരാഗത നെൽവിത്തിനങ്ങൾ സംരക്ഷിക്കുന്ന ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. വയനാട് ആദിവാസി ഗോത്രസമൂഹങ്ങൾ 62ഓളം നാടൻ നെൽവിത്തുകൾ കൃഷി ചെയ്തുവരുന്നു. ഇവിടെ ഉത്തരകേരളത്തിലെ 74 ഇനങ്ങൾ സംരക്ഷിച്ചുവരുന്നതായി കാണാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരള കാർഷിക സർവകലാശാല പിലിക്കോട് മേഖല കാർഷിക ഗവേഷണകേന്ദ്രം ജൈവ നെല്ലിനങ്ങളായ 'ജൈവ', എഴോം- 2' എന്നിവ ഉപയോഗിച്ച് 35 എക്കറിൽ കണ്ണങ്കൈ പാടശേഖരത്തിൽ നടത്തിവരുന്ന നെൽകൃഷി വിളവെടുപ്പ് കൊയ്ത്തുത്സവവും കാർഷിക ഗവേഷണകേന്ദ്രത്തിൽ ആരംഭിച്ച കോക്കനട്ട് മാളി​െൻറ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഡോ. കെ.എൻ. സതീശൻ കോക്കനട്ട് മാൾ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. ടി. വനജ പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫിസർ പി.വി. ജലേശൻ, ഡോ. പി.ആർ. സുരേഷ്, ജില്ല കൃഷി ഓഫിസർ ഉഷാദേവി, മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ശൈലജ, എം. കുഞ്ഞിരാമൻ, എ. കൃഷ്ണൻ, ഡോ. എം. അനിൽകുമാർ, അസൈനാർ, ഡോ. ആർ. സുജാത, ആർ. വീണാറാണി, ടി.വി. ഗോവിന്ദൻ, രവീന്ദ്രൻ മാണിയാട്ട്, കെ.വി. സുധാകരൻ, എം. ഭാസ്കരൻ, പി.വി. ഗോവിന്ദൻ, പി.പി. അടിയോടി, കെ.വി. വിജയൻ, കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി. ശ്രീധരൻ സ്വാഗതവും കൃഷി അസിസ്റ്റൻറ് പി.വി. നിഷാന്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.