ആത്മരതി നിറഞ്ഞ സെൽഫികൾ സാമൂഹികവിപത്ത് -^സി.വി. ബാലകൃഷ്ണൻ

ആത്മരതി നിറഞ്ഞ സെൽഫികൾ സാമൂഹികവിപത്ത് --സി.വി. ബാലകൃഷ്ണൻ കാഞ്ഞങ്ങാട്: ആത്മരതി നിറഞ്ഞ സെൽഫികൾ സമൂഹത്തിന് ആപത്താണെന്ന് സാഹിത്യകാരൻ സി.വി. ബാലകൃഷ്ണൻ പറഞ്ഞു. കേരള ലളിതകല അക്കാദമി ഹാളിൽ നബിൻ ഒടയംചാലി​െൻറ മൊബൈൽ ഫോട്ടോഗ്രഫി പ്രദർശനം 'ഇലയനക്കങ്ങൾ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മരതി നിറഞ്ഞ സെൽഫികളെടുക്കാനായി ജീവൻപോലും കളയുന്ന അനുഭവങ്ങൾ പത്രങ്ങളിൽ വരാറുണ്ട്. ഹരിപ്പാട് തോണിയിൽ യാത്രചെയ്യവെ സെൽഫിയെടുത്ത് മരിച്ച ഫോട്ടോഗ്രാഫറുടെ വാർത്ത ഇത്തരം സെൽഫികളുടെ ദയനീയത തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. രതീഷ് അമ്പലത്തറ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായി. പ്രസ് ഫോറം പ്രസിഡൻറ് ഇ.വി. ജയകൃഷ്ണൻ, കവയിത്രി സി.പി. ശുഭ, ചിത്രകാരൻ വിനോദ് അമ്പലത്തറ, കവി നിള അമ്പലത്തറ, പവിത്രൻ കോടോത്ത് എന്നിവർ സംസാരിച്ചു. ഫോട്ടോഗ്രഫി പ്രദർശനം 20വരെ നീളും. ചന്ദ്രു വെള്ളരിക്കുണ്ട് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.