പെൻഷൻപരിഷ്കരണ കമീഷനെ നിയമിക്കണം

പയ്യന്നൂർ: 2019ൽ നടപ്പാക്കേണ്ട പെൻഷൻപരിഷ്കരണ കമീഷനെ നിയമിക്കണമെന്നും കേന്ദ്രസർക്കാർ അനുവദിച്ച ക്ഷാമാശ്വാസം സംസ്ഥാനത്തും നടപ്പാക്കണമെന്നും കെ.എസ്.എസ്.പി.യു ടൗൺ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. എൻ.കെ. രാഘവ​െൻറ അധ്യക്ഷതയിൽ സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. കരുണാകരൻ, പി.പി. ഭാസ്കരൻ നമ്പ്യാർ, പി. വിജയൻ നായർ, എം. രാഘവൻ, പി. നാരായണൻ, അച്യുതൻ പുത്തലത്ത്, പി.വി. ചാത്തുക്കുട്ടി, സി.ഒ. ശങ്കരൻ, എ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.കെ. രാഘവൻ (പ്രസി), എം. ഭരതൻ, കെ.കെ. രാജലക്ഷ്മി (വൈസ് പ്രസി), എ. രാമചന്ദ്രൻ (സെക്ര), ഇ.പി. ബാലകൃഷ്ണൻ നമ്പ്യാർ, എം. കേശവൻ (ജോ. സെക്ര), പി.വി. ചാത്തുക്കുട്ടി (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.