ബാലസഭ സംഗമം

പെരിയ: പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിന് കീഴിലെ കുടുംബശ്രീ സി.ഡി.എസി​െൻറ നേതൃത്വത്തിൽ 'കളിയരങ്ങ് -18' നടന്നു. കുടുംബശ്രീക്ക് കീഴിൽ വരുന്ന ബാലസഭകളിൽനിന്നുമുള്ള അഞ്ചിനും പതിനെട്ടിനും പ്രായം മധ്യേയുള്ള കുട്ടികൾക്ക് വേണ്ടിയാണ് കളിയരങ്ങ് സംഘടിപ്പിച്ചത്. പുല്ലൂർ-പെരിയ പഞ്ചായത്ത് ഓഫിസിലെ സി.ഡി.എസ് ഹാളിലായിരുന്നു സംഗമം. 'അമ്മയും കുട്ടികളും' എന്ന വിഷയത്തിൽ ജില്ല മിഷൻ പരിശീലകനായ വിജയൻ പനയാൽ ക്ലാസെടുത്തു. കുട്ടികളുടെ പലതരം കളികൾ, പഠനം, നാടൻപാട്ടുകൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാൽ കളിയരങ്ങ് സംഗമം ശ്രദ്ധേയമായി. പഞ്ചായത്ത് പ്രസിഡൻറുമായി കുട്ടികളുടെ മുഖാമുഖവും നടന്നു. പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാരദ എസ്. നായർ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡൻറ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ഇന്ദിര, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.വി. വേലായുധൻ, പഞ്ചായത്തംഗങ്ങളായ സീത, ഉഷ, സരോജിനി കൃഷ്ണൻ, കുമാരൻ, ബിന്ദു, ഷാഹിദ, മെംബർ സെക്രട്ടറി അനീഷ്കുമാർ, സി.ഡി.എസ് ചെയർപേഴ്സൻ കെ. ശ്രീജ എന്നിവർ സംസാരിച്ചു. ബാലസഭ കൺവീനർ പി.സി. ഗിരിജ സ്വാഗതവും സി.ഡി.എസ് മെംബർ എം. രാധ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.