ടൗൺ യു.പി സ്​കൂൾ വാർഷികാഘോഷം സമാപിച്ചു

കാസർകോട്: മുനിസിപ്പൽ ടൗൺ യു.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ടി.ഇ. അബ്ദുല്ലയെ ആദരിച്ചു. പി.ടി.എ പ്രസിഡൻറ് കെ. ഗണേശൻ ഉപഹാരം നൽകി. ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ നന്ദികേശൻ സമ്മാനം വിതരണംെചയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മിസ്രിയ ഹമീദ്, വാർഡ് കൗൺസിലർമാരായ എം. ലത, റാഷിദ് പൂരണം, ഡയറ്റ് െലക്ചറർ ടി.ആർ. ജനാർദനൻ, ഡോ. ശോഭ, കെ. ജയചന്ദ്രൻ, എം.പി. ഫൽഗുനൻ, നിർമൽകുമാർ, കൃഷ്ണദാസ് പലേരി, എ. വേണു, കെ.എ. പ്രമീള, ചന്ദ്രൻ പണിക്കർ, ഉമേഷ് ചെമ്പിരിക്ക, കെ. രവിചന്ദ്ര, ജെ. അശ്വജിത് എന്നിവർ സംസാരിച്ചു. പി.ടി. ബെന്നി സ്വാഗതവും കെ. സുരേഖ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.