നീലേശ്വരം - ദേശീയപാത കോട്ടപ്പുറം റോഡ് ജംഗ്ഷനിൽ ഇരു ഭാഗത്തും റോഡിന്റെ വീതി കൂട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപെട്ടവരുടെ യോഗം തീരുമാനിച്ചു. കോട്ടപ്പുറം റോഡ് ജംഗ്ക്ഷന്റെ കിഴക്ക് ഭാഗത്തുള്ള ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുവാനും ഇക്കാര്യം ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുമായി ചർച ചെയ്യും.കോട്ടപ്പുറം അച്ചാംതുരുത്തി പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തതോടെ ദേശീയ പാത ഓർച്ച കോട്ടപ്പുറം ജംഗ്ക്ഷനിലെ അപകടങ്ങൾ കുറക്കുന്നതിനായുള്ള യോഗത്തിലാണ് തീരുമാനം.കോട്ടപ്പുറം മദ്റസ നാളിൽ നടന്ന അവലോകന യോഗം ജില്ല കലക്ടർ കെ ജീവൻ ബാബു ഉൽഘാടനം ചെയ്തു.നഗരസഭ ചെയർമാൻ കെ പി ജയരാജൻ അധ്യക്ഷത വഹിച്ചു.ആർ ഡി ഒ സി ബിജു.പോലീസ് ഇൻസ്പക്ടർ എം.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.കോട്ടപ്പുറം അച്ചാംതുരുത്തി പാലത്തിന് ഇരുകരകളിൽ ലൈറ്റ് സ്ഥാപിക്കും'ഓർച്ച കോട്ടപ്പും ജംഗ് ക്ഷൻ റോഡിൽ മൂന്ന് ഭാഗത്തും വേഗത നിയന്ത്രിക്കാൻ ചെറിയ ഹമ്പുകൾ നിർമിക്കും വിശദമായ പ0നത്തിനായി പൊതുമരാമത്ത് എഞ്ചിനിയർ വിഭാഗം പരിശോധന നടത്തും..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.