സി.കെ.സി.ടി സംസ്ഥാന സമ്മേളനം കണ്ണൂരിൽ

കണ്ണൂർ: കോൺഫെഡറേഷൻ ഒാഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) എട്ടാമത് സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടക്കും. മാർച്ച് 16 മുതൽ 18വരെ കണ്ണൂർ ശിക്ഷക് സദനിലാണ് സമ്മേളനം. ഏകധ്രുവലോകം സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുേമ്പാൾ കേരളത്തിൽ ഉന്നത വിദ്യാഭ്യാസരംഗം തകർന്നുകൊണ്ടിരിക്കുകയാണ്. 2010 മുതൽ ഗവ. കോളജുകളിലെ അധ്യാപകർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നില്ല. സർവകലാശാലകളിൽ പരീക്ഷാസംവിധാനം തകർന്നിരിക്കുന്നു. സ്കൂൾ വിദ്യാഭ്യാസം മാത്രമാണ് വിദ്യാഭ്യാസവകുപ്പ് ശ്രദ്ധിക്കുന്നതെന്നും സി.കെ.സി.ടി ഭാരവാഹികൾ പറഞ്ഞു. 'ചരിത്രബോധം, സംതൃപ്ത അധ്യാപനം' എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന സമ്മേളനത്തിൽ വെള്ളിയാഴ്ച പതാക ഉയർത്തും. 17ന് രാവിലെ 10ന് ശിക്ഷക് സദനിൽ സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാകും. 18ന് രാവിലെ 10ന് നടക്കുന്ന വനിതസമ്മേളനം മനുഷ്യാവകാശ പ്രവർത്തക ശബ്നം ഹാശ്മി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് അറക്കൽ കൊട്ടാരത്തിൽ നടക്കുന്ന ചരിത്രസമ്മേളനം ആദിരാജ മുഹമ്മദ് റാഫി ഉദ്ഘാടനം െചയ്യും. 'കാവിവത്കരിക്കപ്പെടുന്ന ഇന്ത്യൻ ചരിത്രം' എന്ന വിഷയം കോഴിക്കോട് സർവകലാശാല ചരിത്രവിഭാഗം മേധാവി ഡോ. കെ.എസ്. മാധവൻ അവതരിപ്പിക്കും. തുടർന്ന് ഗസൽരാവ്. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ഷഹദ് ബിൻ അലി, ട്രഷറർ ഡോ. ഡി. റജികുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രഫ. പി.എം. സലാഹുദ്ദീൻ, പ്രഫ. കെ.കെ. ശബീർ അലി, പ്രഫ. അബ്ദുൽ ജലീൽ ഒതായി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.