കണ്ണൂർ: പാർട്ടിക്കൊപ്പംനിന്നവരെ പാർട്ടി പ്രവർത്തകരെക്കൊണ്ടുതന്നെ നേരിടുകയാണ് സി.പി.എം കീഴാറ്റൂരിൽ ചെയ്തത്. സി.പി.എമ്മിനോട് അങ്ങേയറ്റം കൂറുപുലർത്തിയവരാണ് കീഴാറ്റൂരിലുള്ളവർ. ഇപ്പോൾ സമരം നയിക്കുന്നവരിലും സി.പി.എം കുടുംബങ്ങൾ മാത്രം. പാർട്ടി അംഗത്വമുണ്ടായിരുന്ന വനിതകൾ ഉൾപ്പെടെ അറസ്റ്റ് വരിച്ചവരിൽ ഉൾപ്പെടുന്നു. സർവേ നടത്താനെത്തുന്നവരെ തടയാനും കഴിഞ്ഞില്ലെങ്കിൽ തീ കൊളുത്തി ആത്മഹത്യ ചെയ്യാനുമൊരുങ്ങിനിന്ന സമരക്കാരെ നേരിടാൻ ഒരുസംഘം സി.പി.എം പ്രവർത്തകർ സ്ഥലെത്തത്തിയിരുന്നു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതിനുശേഷം സമരപ്പന്തൽ കത്തിച്ചതും ഇവർതന്നെയാണ്. സമരക്കാരെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുേമ്പാൾ കൂവിവിളിച്ചതും പാർട്ടി പ്രവർത്തകർതന്നെയായിരുന്നു. സമീപ പ്രദേശങ്ങളിൽനിന്നുള്ള സി.പി.എം പ്രവർത്തകരാണ് ഇവരെന്ന് സമരത്തിൽ പെങ്കടുത്തവർ പറഞ്ഞു. രാവിലെ 10ഒാടെതന്നെ സമരത്തെ നേരിടാൻ പാർട്ടി പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. വയലിൽ പ്ലാത്തോട്ടം ഭാഗത്തായാണ് ഇവർ നിലയുറപ്പിച്ചത്. പൊലീസും ഇൗ ഭാഗത്തായിരുന്നു നിലകൊണ്ടത്. സമരക്കാർ തീകൊളുത്തുമെന്നുള്ള വിവരമറിഞ്ഞ് പലയിടങ്ങളിൽനിന്ന് ആളുകൾ വന്നെങ്കിലും ഇവരെയൊക്കെ പ്രവർത്തകർ തടഞ്ഞ് മടക്കിയയച്ചു. വാഹനങ്ങൾ തടഞ്ഞ് ആരാണെന്നും എങ്ങോട്ടാണെന്നും ചോദിച്ചതിനുശേഷമാണ് കടത്തിവിട്ടത്. എന്നാൽ, മാധ്യമപ്രവർത്തകർ വരുന്നത് തടസ്സപ്പെടുത്തിയില്ല. പൊലീസ് സമരക്കാരെ വാഹനങ്ങളിലേക്ക് നീക്കുന്നഘട്ടത്തിലായിരുന്നു സി.പി.എം പ്രവർത്തകർ സമരപ്പന്തൽ തകർത്തത്. പന്തലിെൻറ കാലുകൾ വീഴ്ത്തിയതിനുശേഷം തീ കൊളുത്തുകയായിരുന്നു. ഇൗ സമയമൊന്നും പൊലീസ് ഇടപെട്ടില്ല. പിന്നീട് സ്ഥലെത്തത്തിയ പൊലീസ് പ്രവർത്തകർക്കെതിരെ കാര്യമായ നടപടിയെടുക്കാനും മുതിർന്നില്ല. സമരക്കാരെ നീക്കംചെയ്യുന്ന സമയത്ത് സി.പി.എം ജില്ല കമ്മിറ്റി അംഗം കെ. സന്തോഷ് ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ, സർവേ നടത്തുന്നവർക്കൊപ്പമാണ് ഇവർ നിലയുറപ്പിച്ചിരുന്നത്. പാർട്ടി പറഞ്ഞിട്ടാണ് തങ്ങൾ സമരരംഗത്തേക്ക് ഇറങ്ങിയതെന്നും ഇതിന് നേതൃത്വം നൽകിയവർ പിന്നീട് സമരത്തിൽനിന്ന് മാറിയത് എന്തിനാണെന്ന് അറിയില്ലെന്നും സമരത്തിൽ പെങ്കടുത്ത സ്ത്രീ പറഞ്ഞു. ദേശീയപാതക്കായി സ്ഥലമേറ്റെടുക്കാൻ അനുവദിക്കരുതെന്നും വയലുകൾ നഷ്ടപ്പെടുന്നത് തടയണമെന്നും പറഞ്ഞ് നിവേദനങ്ങൾ തയാറാക്കാനും മറ്റും മുന്നിൽനിന്നവരാണ് പിന്നീട് പിൻവാങ്ങിയത്. എന്തെങ്കിലും നേട്ടമുണ്ടായതുകൊണ്ടായിരിക്കാം അത്. കമ്യൂണിസ്റ്റ് രക്തമൊഴുകുന്ന തങ്ങൾക്ക് അത് സാധിക്കില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.