കീഴാറ്റൂർ സമരം വഷളാക്കിയത്​ സി.പി.എമ്മും സർക്കാറും ^സതീശൻ പാച്ചേനി

കീഴാറ്റൂർ സമരം വഷളാക്കിയത് സി.പി.എമ്മും സർക്കാറും -സതീശൻ പാച്ചേനി കണ്ണൂർ: കീഴാറ്റൂരിൽ വയൽക്കിളികൾ നടത്തിയ സമരം വഷളാക്കിയത് സി.പി.എമ്മും സംസ്ഥാനസർക്കാറുമാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി കുറ്റെപ്പടുത്തി. പരിസ്ഥിതിക്ക് കോട്ടംതട്ടുമെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ ബൈപാസിന് സ്ഥലമേറ്റെടുക്കലിനെതിരെ സമരമാരംഭിച്ചത്. വികസനത്തിന് എതിരല്ലാത്തതുകൊണ്ടാണ് കോൺഗ്രസ് പ്രത്യക്ഷസമരത്തിന് മുതിരാതിരുന്നത്. പ്രകോപനമല്ല, അനുനയമാണ് ആവശ്യെമന്നും പാച്ചേനി കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.