കാട്ടുതീ കെടുത്തിയ വിനോദസ്വപ്​നങ്ങൾ

തേനി ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വനമേഖലയിൽ ട്രക്കിങ്ങും വന്യജീവിസേങ്കതങ്ങളിൽ പ്രവേശനവും നിരോധിച്ചത് വിനോദസഞ്ചാരികൾക്ക് തിരിച്ചടിയായി. മധ്യവേനലവധിക്കാലത്ത് വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേർ എത്തുന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ ഇത്തവണ ആളൊഴിഞ്ഞതാകും. ഒപ്പം വനംവകുപ്പിന് സാമ്പത്തികനഷ്ടവും. നിരോധനം ഏർപ്പെടുത്തുന്നതിന് പകരം മതിയായ സുരക്ഷ ഏർപ്പെടുത്തി നിയന്ത്രിത വിനോദസഞ്ചാരം അനുവദിക്കണമെന്നാണ് ഉയരുന്ന ആവശ്യം. സാമൂഹികവിരുദ്ധരുടെ ചെയ്തികളും തീപിടിത്തത്തിന് ഇടയാക്കുന്നുണ്ടെന്ന വസ്തുത അധികൃതർ കാര്യമായെടുക്കണം. ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാകണം. വിനോദസഞ്ചാരികൾ അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികൾ തീപിടിത്തത്തിന് കാരണമാകുന്നുണ്ട്. അതിനാൽ, വനമേഖലയിൽ എത്തുേമ്പാൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിനോദസഞ്ചാരികൾക്ക് അവബോധവും നൽകണം. സുരക്ഷാനടപടികൾ സ്വീകരിച്ച് വിനോദസഞ്ചാരം അനുവദിച്ചാൽ കത്തുന്ന ചൂടിൽ ആളുകൾക്ക് ആശ്വാസമാകും. ഫീസിനത്തിൽ വനംവകുപ്പിന് വൻ തുക നഷ്ടമാകുന്നത് ഒഴിവാക്കുകയും ചെയ്യാം. വിലക്കി​െൻറ പശ്ചാത്തലത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അവസ്ഥയെക്കുറിച്ച് ഒരന്വേഷണം. ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങൾ കേളകം: ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങളിലെ പ്രവേശനവിലക്ക് വിനോദസഞ്ചാരികൾക്കും പരിസ്ഥിതിപഠിതാക്കൾക്കും തിരിച്ചടിയാകും. സംസ്ഥാനത്തെ സുപ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ ആറളം വന്യജീവിസങ്കേതത്തിൽ പ്രതിദിനം നൂറുകണക്കിനാളുകളാണ് വിനോദസഞ്ചാരികളായും ജൈവവൈവിധ്യങ്ങളുടെ നിറകുടമായ ആറളം വനത്തിൽ പ്രകൃതിപഠനത്തിനുമായി എത്താറുള്ളത്. കൂടാതെ, സ്കൂൾ അടക്കുന്നതോടെ മധ്യവേനലവധിക്കാലം ആഘോഷിക്കാമെന്ന വിദ്യാർഥികളുടെ മോഹവും വനമേഖലയിലേക്കുള്ള പ്രവേശനവിലക്കോടെ പൊലിഞ്ഞു. ആറളം വനത്തി​െൻറ ശ്രദ്ധാകേന്ദ്രമായ മീൻമുട്ടി വെള്ളച്ചാട്ടം കാണാനും പുഴയിൽ ഉല്ലസിക്കുന്നതിനും വനാതിർത്തിയിൽ ചീങ്കണ്ണിപ്പുഴയിൽ നീരാടുന്നതിനും വിവിധ ദിക്കുകളിൽനിന്ന് വേനൽ കനത്തതോടെ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. വന്യജീവിസങ്കേതത്തിലേക്ക് പ്രവേശനവിലക്ക് നിലവിൽവന്നതോടെ വനംവകുപ്പിന് കനത്ത വരുമാനനഷ്ടവും ഉണ്ടാകും. പ്രവേശനത്തിനും വാഹനങ്ങൾ കടത്തിവിടുന്നതിനും ഫീസ് ഈടാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.