Special വൈതൽമലയിൽ വിലക്ക്; നിരാശയുടെ കാഴ്ചയിൽ അവധിക്കാലം

ശ്രീകണ്ഠപുരം: സമുദ്രനിരപ്പിൽനിന്ന് 4500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മാമലയാണ് വൈതൽമല. വേനൽതുടക്കത്തിൽ കാട്ടുതീയുടെ പേരിൽ വൈതലിൽ സന്ദർശകവിലക്ക് ഏർപ്പെടുത്തി ടൂറിസംവകുപ്പ് ഉത്തരവിട്ടിരുന്നു. ഇത് സഞ്ചാരികളുടെ വൻ പ്രതിഷേധങ്ങൾക്കിടയാക്കിയതോടെ പിൻവലിച്ചു. എന്നാൽ, തേനി ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം വീണ്ടും സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി ഡി.ടി.പി.സി അറിയിപ്പ് നൽകിയിരിക്കുകയാണ്. കത്തുന്നവേനലിലും വറ്റാത്ത അരുവികളും അത്യപൂർവങ്ങളായ ഔഷധസസ്യങ്ങളും വന്യജീവികളും പ്രകൃതിരമണീയമായ കാനന കാഴ്ചയുമെല്ലാം വൈതൽമലക്ക് സ്വന്തമാണ്. മുൻ വർഷങ്ങളിലെല്ലാം അവധിക്കാലത്ത് നിരവധി സഞ്ചാരികൾ വൈതലിൽ എത്താറുണ്ട്. ഇത്തവണ അവധിക്കാലം തുടങ്ങുംമുമ്പുതന്നെ സഞ്ചാരികളെ വിലക്കിയതിനാൽ വിനോദസഞ്ചാരികൾ ഏറെ നിരാശയിലാണ്. സാമൂഹികവിരുദ്ധർ തീയിട്ട് കാട്ടുതീയെന്ന പ്രചാരണം നടത്തുന്നതിനാൽ വനപാലകർ കർശന ഇടപെടലുകൾ നടത്തുകയാണ് വേണ്ടത്. വൈതൽമലയിലും പരിസരങ്ങളിലും സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടവും വന്യമൃഗവേട്ടയുമെല്ലാം പതിവാണ്. ജില്ലയിലും പുറത്തുനിന്നുമായി കാഞ്ഞിരക്കൊല്ലിയിലും പാലക്കയംതട്ടിലും ഉൾപ്പെടെ കാഴ്ചകൾ നുകരാനെത്തുന്ന സഞ്ചാരികൾക്ക് വൈതൽമലയിൽ പോകാനാകാതെ മടങ്ങേണ്ടിവരുമെന്നതാണ് നിലവിലെ അവസ്ഥ. കൂടാതെ ടൂറിസംവകുപ്പിന് വരുമാനവും ലഭിക്കാതാകും. ....പി. മനൂപ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.