കണ്ണൂർ: ഷുഹൈബ് വധം സി.ബി.െഎ അന്വേഷിക്കുന്നത് തടയാൻ അപ്പീൽ നൽകിയ സർക്കാർ തീരുമാനം മുറിവിൽ ഉപ്പുതേക്കുന്ന നടപടിയാണെന്ന് ഷുഹൈബിെൻറ പിതാവ് മുഹമ്മദും സഹോദരി ഷർമിളയും പറഞ്ഞു. സി.ബി.െഎ വരുന്നത് മുടക്കാൻ സർക്കാർ മുന്നിട്ടിറങ്ങുേമ്പാൾ തങ്ങളുടെ സംശയം ബലപ്പെടുകയാണ്. ഷുഹൈബിനെ കൊന്നതിന് പിന്നിൽ ജില്ലയിലെ വലിയ സി.പി.എം നേതാക്കൾക്കും പങ്കുണ്ട്. ഗൂഢാലോചനയിൽ അവരും പങ്കാളികളാണ്. അല്ലെങ്കിൽ പാർട്ടിക്ക് ഇത്ര വെപ്രാളപ്പെടേണ്ട കാര്യമില്ല. പാർട്ടിക്ക് ബന്ധമില്ലെങ്കിൽ പിന്നെ ആരെ രക്ഷിക്കാനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. സി.ബി.െഎ വന്ന് അന്വേഷിച്ച് കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടികൂടെട്ടയെന്നും ഇരുവരും തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.