മംഗളൂരു പബ് അക്രമം: പ്രതികളെ വിട്ടു

മംഗളൂരു: ഏറെ കോളിളക്കം സൃഷ്ടിച്ച 2009ലെ മംഗളൂരു പബ് അക്രമക്കേസിൽ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് ഉൾപ്പെടെ മുഴുവൻ പ്രതികളെയും മംഗളൂരു ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജ് മഞ്ചുനാഥി​െൻറ വിധി. നാൽപതോളം യുവാക്കൾ സംഘടിച്ചെത്തി നടത്തിയ സദാചാരഗുണ്ട ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. രണ്ട് സ്ത്രീകൾ ദീർഘകാലം ചികിത്സയിലായിരുന്നു. ശ്രീരാമസേന പ്രവർത്തകർ എന്ന് അവകാശപ്പെട്ട അക്രമികളിൽ 30 പേരെയും വിചാരണചെയ്തിരുന്നു. 27 സാക്ഷികളെയും വിസ്തരിച്ചു. ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.