നമ്മുടെ തൊഴില്‍ സംസ്‌കാരം മാറണം –മുഖ്യമന്ത്രി

നീലേശ്വരം (കാസർകോട്): സംസ്ഥാനത്ത് മാറേണ്ടത് സര്‍ക്കാറുകളോ മന്ത്രിമാരോ അല്ലെന്നും നമ്മുടെ തൊഴില്‍ സംസ്‌കാരമാണ് മാറേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . കാസര്‍കോട് നീലേശ്വരത്ത് അച്ചാംതുരുത്തി-കോട്ടപ്പുറം പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലെ തൊഴില്‍ സംസ്‌കാരത്തില്‍നിന്ന് മാറാന്‍ എല്ലാവരും തയാറാകണം. അത്തരമൊരു സംസ്‌കാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അസാധ്യമാണെന്ന് കരുതിയത് സാധ്യമാകുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്്. ഏതെങ്കിലും തരത്തില്‍ ഉഴപ്പി രക്ഷപ്പെടാമെന്ന് ആരും കരുതണ്ട. കാലങ്ങളായി നിലവിലുള്ള വ്യവസ്ഥയില്‍ മാറ്റമുണ്ടാകണം. അതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ചിലപ്പോള്‍ ചിലര്‍ക്ക് ഈ ശ്രമങ്ങള്‍ പെെട്ടന്ന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അത്തരക്കാരെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാറിനും കഴിയില്ല. അഴിമതിക്കാരെ സര്‍ക്കാര്‍ ഗൗരവമായിതന്നെ നിരീക്ഷിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ നിക്ഷേപം വികസനരംഗത്ത് എങ്ങനെ ഉപയോഗപ്പെടുത്താമെന്നും സര്‍ക്കാര്‍ ഗൗരവമായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ നിക്ഷേപിക്കുന്ന പ്രവാസികളുടെ നിക്ഷേപങ്ങള്‍ക്ക് നല്ലൊരു വരുമാനവും സര്‍ക്കാര്‍ നല്‍കും. നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗാരൻറി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.